CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

അവിചാരിതം… മനോഹരം… അതൊരു അപ്രതീക്ഷിത കാഴ്ചയായിരുന്നു: ഷാജി കൈലാസ്

അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി

കൊച്ചി: മലയാള സിനിമയിലെ നിരവധി സൂപ്പർ ഹിറ്റുകളുടെ സംവിധായകനാണ് ഷാജി കൈലാസ്. സിനിമയുടെ ചിത്രീകരണത്തിനിടെ ഒളിംപിക്‌സ് മെഡല്‍ ജേതാവായ ഹോക്കി താരം ഹോക്കി താരം പി ആര്‍ ശ്രീജേഷിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഷാജി കൈലാസ്

ഷാജി കൈലാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അവിചാരിതം… മനോഹരം…
അതൊരു അപ്രതീക്ഷിത കാഴ്ചയായിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാലക്കാട് കുതിരാൻ ഭാഗത്ത് നടക്കുന്നു. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുമ്പോഴാണ് ശ്രീ പി ആർ ശ്രീജേഷ് കയറിവരുന്നത്… കൂടെ സ്നേഹമുള്ള കുടുംബവും. ഒളിംപിക്‌സിൽ മെഡൽ നേടിയ മലയാളി.. ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ..

പരസ്പരം കണ്ടപ്പോൾ, സംസാരിച്ചപ്പോൾ, അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി. ശ്രീജേഷിനെ കണ്ടതും സംസാരിക്കാൻ പറ്റിയതും മഹാഭാഗ്യമായി കരുതുന്നു. ഈ കായികതാരം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.. മലയാളിയുടെ പേരും പെരുമയും സഹ്യൻ കടന്ന്, കടൽ കടന്ന് ലോകമെമ്പാടും എത്തട്ടെ… നന്ദി ശ്രീജേഷ്… അങ്ങേക്ക് വേണ്ടി ഏതൊരു കയികപ്രേമിയേയും പോലെ ഞാനും പ്രാർത്ഥിക്കുന്നു..
ചക് ദേ ഇന്ത്യ…

shortlink

Related Articles

Post Your Comments


Back to top button