സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസങ്ങളിലായി ചർച്ചയാകുന്നത് സ്റ്റാര്‍ മാജിക്ക് ഷോ വിവാദങ്ങളാണ്. നവ്യ നായരും നിത്യ ദാസും അതിഥികളായി എത്തിയ ഷോയിൽ സന്തോഷ് പണ്ഡിറ്റിനെ അധിക്ഷേപിച്ചു എന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാല്‍ പണ്ഡിറ്റിനെ അപമാനിക്കാനായി ആരും ഒന്നും ചെയ്തിട്ടില്ല. സ്‌ക്രിപ്റ്റഡായിരുന്നു ആ ഭാഗങ്ങള്‍. അദ്ദേഹം തന്നെയാണ് ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞതെന്നുമായിരുന്നു താരങ്ങള്‍ വിശദീകരണം. ഇപ്പോഴിതാ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി അശ്വതി.
‘വളരെ പേരുകേട്ട ഒരു പ്രോഗ്രാമില്‍ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാര്‍ത്ത കണ്ടത്. എന്നാല്‍ എന്റെ അറിവില്‍ ഏത് പ്രോഗ്രാമില്‍ അദ്ദേഹത്തെ വിളിക്കുമ്ബോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം. എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്. പ്രത്യേകിച്ച് ലോകം മൊത്തം കാണുന്ന ഒരു ചാനലില്‍ വന്നിരുന്നുകൊണ്ട് ആകുമ്ബോള്‍. അതിപ്പോ ആരെ ആണെങ്കിലും. എന്നാല്‍ ഇദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്’ എന്ന് അശ്വതി പറഞ്ഞു.
read also: എം ജി ശ്രീകുമാര്‍ മതം മാറിയോ, അതോ മത തീവ്രവാദിയാണോ: മറുപടിയുമായി താരം
കഴിഞ്ഞദിവസം പണ്ഡിറ്റ് ബിനു അടിമാലിയെ ആധിക്ഷേപിക്കുന്ന വീഡിയോ പുറത്ത് വന്നതിനു പിന്നാലെ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് അശ്വതി. ‘ന്റെ പൊന്നേട്ടോയ്. ഇപ്പ ഞങ്ങളാരായി. തെറ്റ് ആര് ചെയ്താലും അത് പറഞ്ഞല്ലേ പറ്റൂ.. അവര്‍ ചെയ്തതിലും വളരെ മോശമായി പോയി ഈ അവഹേളനം ഉപയോഗിച്ച ചില വാക്കുകള്‍ അധികഠിനം ആയിപോയി. ഇതും പറയാതെ വയ്യാ. ഞാനെന്തായാലും എയറിലേക്ക് പോകാന്‍ റെഡി ആയി. അപ്പോള്‍ എന്നാ എല്ലാരും എന്നെ ചീത്ത വിളിച്ചു തുടങ്ങിക്കോളൂ’, എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്.
‘അന്നത്തെ പുള്ളിടെ നില്‍പ്പ് കണ്ടപ്പോള്‍ വിഷമം തോന്നി.. പക്ഷെ തിരിച്ചു അദ്ദേഹത്തിന്റെ സിനിമയിലെ ഡയലോഗ് ആണെങ്കില്‍ പോലും തിരിച്ചു പറഞ്ഞ ആ വാക്കുകള്‍ കഠിനം ആയിപോയി. ഇപ്പൊ രണ്ടുപേരുടെയും തട്ട് ഒരുപോലായി. പരസ്പരം ഒരു ബഹുമാനം കൊടുത്തില്ല’, എന്നും അശ്വതി പറയുന്നു.
Post Your Comments