വിവാഹജീവിതത്തില്‍ രാശിയില്ല, ദൈവം എനിക്ക് അത് വിധിച്ചിട്ടില്ല: ചാര്‍മിള

ഒരുകാലത്ത് മലയാളത്തിന്റെ തിരക്കുള്ള നായികയായി തിളങ്ങിയ താരമാണ് ചാര്‍മിള. വിവാഹത്തിന് ശേഷം ചാര്‍മിള അഭിനയരംഗത്ത് നിന്നും മാറിയിരുന്നു. എന്നാൽ, ആദ്യ വിവാഹവും രണ്ടാം വിവാഹവും പരാജയമായതോടെ മകനൊപ്പമാണ് നടി ഇപ്പോൾ കഴിയുന്നത്.  ഇപ്പോഴിതാ  വിവാഹ ജീവിതം തനിക്ക് വിധിച്ചിട്ടുള്ള കാര്യമല്ലെന്ന് പറയുകയാണ് നടി.  കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഈക്കാര്യം പറയുന്നത്.

‘ദൈവം അറിയാതെ നമ്മുടെ ആരുടെയും ജീവിതത്തില്‍ ഒന്നും സംഭവിക്കില്ല. കുറേ പേര്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കും. കുറേ പേര്‍ക്ക് മോശം കാര്യങ്ങളും. എനിക്ക് വിവാഹ ജീവിതത്തില്‍ രാശിയില്ല. അതാണ് സത്യം. ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല. എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്.ആദ്യത്തെ അനുഭവത്തില്‍ നിന്ന് തന്നെ വിവാഹവും കുടുംബ ജീവിതവും വേണ്ട എന്ന് ഞാന്‍ തീരുമാനിക്കേണ്ടത് ആയിരുന്നു. അഭിനയിക്കാന്‍ ദൈവം കഴിവ് തന്നു. അതില്‍ ശ്രദ്ധികാതെ ഇതിന് പുറകേ പോയതാണ് എന്റെ തെറ്റ്. ഇനി ഒരിക്കലും ആ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല’- ചാര്‍മിള പറഞ്ഞു.

Share
Leave a Comment