യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീരാമനെ പോലെയാണെന്ന് നടി കങ്കണ റണാവത്ത്. യോഗിയെ സന്ദർശിച്ചശേഷം പങ്കുവച്ച കുറിപ്പിലാണ് കങ്കണയുടെ വാക്കുകൾ. കങ്കണയെ യുപി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചിരിക്കുകയാണ്. ഒരു ജില്ല ഒരു ഉൽപ്പന്നം എന്ന പരിപാടിയുടെ അംബാസഡറായാണ് കങ്കണയെ നിയമിച്ചത്.
രാം ജന്മഭൂമി പൂജയുടെ സമയത്ത് ഉപയോഗിച്ച വെള്ളിനാണയം യോഗി ആദിത്യനാഥ് കങ്കണയ്ക്ക് സമ്മാനിച്ചു. ലക്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അയോധ്യ എന്ന പേരിൽ ഒരു സിനിമ ചെയ്യുമെന്നും രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും കങ്കണ വ്യക്തമാക്കുന്നു.
‘ബഹുമാനപ്പെട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജിമായി കൂടിക്കാഴ്ച നടത്തിയതിൽ അതിയായ സന്തോഷം തോന്നുന്നു. ഊർജ്ജസ്വലനായ, ആത്മാർത്ഥതയുള്ള വ്യക്തിപരമായി പ്രചോദനം നൽകുന്ന വ്യക്തിയാണ് അദ്ദേഹം. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ടതും ജനപ്രിയനുമായ നേതാക്കളിലൊരാളുമായി സംവദിക്കനായത് അംഗീകാരമായി കാണുന്നു’.
Read Also:- സൂര്യയുടെ ‘ജയ് ഭീം’ റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം
‘തേജസ്’ സിനിമയ്ക്ക് എല്ലാവിധ പിന്തുണയും നൽകിയ ഉത്തർപ്രദേശ് സർക്കാരിന് നന്ദി അറിയിക്കുന്നു. ശ്രീരാമനെ പോലെ തപസ്വിയായ രാജാവാണ് യോഗി ആദിത്യനാഥ്. വരുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വലിയ വിജയം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു’ എന്ന് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറച്ചു.
Post Your Comments