ബാഴ്സലോണ: പ്രശസ്ത പോപ്പ് ഗായിക ഷക്കീരയ്ക്കെതിരെ കാട്ടുപന്നികളുടെ ആക്രമണം. സ്പെയിനിലെ ബാഴ്സലോണയിലെ ഒരു പാർക്കിലൂടെ മകന്റെ കൂടെ നടക്കുമ്പോഴാണ് കാട്ടുപന്നികൾ ആക്രമിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആക്രമണം സംബന്ധിച്ച് ഷക്കീര തന്നെ വിവരങ്ങൾ നൽകുന്നുണ്ട്. അപ്രതീക്ഷിത ആക്രമണത്തിൽ ഷക്കീരയുടെ ബാഗ് നഷ്ടപ്പെട്ടു.
പിന്നീട് ഫോൺ അടക്കമുള്ള ബാഗ് ലഭിച്ചെങ്കിലും, പല സാധനങ്ങളും നഷ്ടപ്പെടുകയും നശിക്കുകയും ചെയ്തു. എട്ടു വയസ്സുള്ള മകൻ മിലാനൊപ്പം നടക്കാൻ ഇറങ്ങിയതായിരുന്നു ഷക്കീര. കാട്ടുപന്നികളെ താൻ നന്നായി നേരിട്ടില്ലെ എന്ന് മകനോട് ഷക്കീര ചോദിക്കുന്നതും വീഡിയോയിലുണ്ട്. കാറ്റലോണിയൻ തലസ്ഥാനമായ ബാഴ്സയിൽ കാട്ടുപന്നി ആക്രമണവും വലിയ വിഷയമാകുകയാണ്. ആയിരക്കണക്കിന് കേസുകളാണ് സ്പാനിഷ് നഗരത്തിൽ കാട്ടുപന്നി ആക്രമണമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
യാത്ര വാഹനങ്ങൾ ആക്രമിക്കുക, വളർത്തുമൃഗങ്ങളെ ആക്രമിക്കുക എന്നിങ്ങനെ വിവിധ തരത്തിലാണ് കേസുകൾ. അധികൃതർക്ക് നേരിട്ട് പന്നികളെ വെടിവെച്ചുകൊല്ലാൻ ബാഴ്സലോണയിൽ അനുമതിയുണ്ട്. നഗരങ്ങളിലെ മാലിന്യങ്ങൾ ഭക്ഷണമാക്കുവാനാണ് പ്രധാനമായും കാട്ടുപന്നികൾ കൂട്ടമായി നഗരത്തിലെത്തുന്നത്.
Read Also:- ഈ രംഗത്തിൽ താൻ യഥാർത്ഥത്തിൽ നാഗചൈതന്യയെ ചുംബിച്ചിട്ടില്ല, താൻ ചുംബന രംഗങ്ങളിൽ അഭിനയിക്കില്ല: സായിപല്ലവി
അതേസമയം, യൂറോപ്പിൽ കാട്ടുപന്നിയുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ജർമ്മനിയിൽ ബെർലിൻ, ഇറ്റലിയിലെ റോം എന്നിവിടങ്ങളിൽ പ്രശ്നം സൃഷ്ടിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Post Your Comments