GeneralLatest NewsNEWSTollywood

തെന്നിന്ത്യൻ താര ദമ്പതിമാർ വേർപിരിയുന്നു: വിവാഹ മോചന വാര്‍ത്ത ശരിവച്ച്‌ നാഗചൈതന്യ

ആ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഇനിയും അടുപ്പം നിലനിര്‍ത്തുമെന്ന് വിശ്വസിക്കുന്നു

തെന്നിന്ത്യൻ താര ദമ്പതിമാരായ സാമന്ത അക്കിനേനിയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നുവെന്ന വാർത്ത ഗോസിപ്പ് കോലങ്ങളിലെ ചൂടൻ ചർച്ചയായിരുന്നു. ഏതാനും ആഴ്ചകളായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഇത്തരം അഭ്യൂഹങ്ങൾ ശരിവച്ചു എത്തിയിരിക്കുകയാണ് നാഗ ചൈതന്യ.

താനും സാമന്തയും തമ്മിൽ വേര്പിരിയുന്നുവെന്നു സമൂഹമാധ്യമ കുറിപ്പിലൂടെയാണ് നാഗചൈതന്യ വ്യക്തമാക്കിയത്.

read also: ‘നിങ്ങളെല്ലാം വെറും ഷിറ്റ്’: കൈരളി ചാനലിന്റെ ലൗഡ് സ്പീക്കർ പരിപാടിക്കെതിരെ എസ്തർ അനിൽ

‘ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭര്‍ത്താക്കന്മാരെന്ന രീതിയില്‍ വേര്‍പ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ടെന്നതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഇനിയും അടുപ്പം നിലനിര്‍ത്തുമെന്ന് വിശ്വസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കമെന്നും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് തരണമെന്നും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി’- നാഗ ചൈതന്യ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button