
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിൽ ലച്ചുവായി എത്തി ആരാധക പ്രീതി നേടിയ താരമാണ് ജൂഹി റുസ്തഗി. അച്ഛന്റെ വേർപാടിന്റെ വേദനയിൽ നിന്നും മുക്തമാകുന്നതിനു മുൻപ് തന്നെ അമ്മയെയും നഷ്ടപ്പെട്ടിരിക്കുകയാണ് താരത്തിന്. ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തില്‍ മരിച്ചത് അടുത്തിടെയാണ്. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ വന്ന ലോറി ഇടിച്ചതിനെ തുടര്‍ന്ന് സ്‌ക്കൂട്ടറില്‍നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തല്‍ക്ഷണം മരിക്കുകയായിരുന്നു. അമ്മയുടെ വേര്പാടിന് പിന്നാലെ സമൂഹ മാധ്യമത്തിൽ നിന്നും വിട്ടു നിന്ന ജൂഹി തന്നെ തേടിയെത്തുന്ന അന്വേഷണങ്ങള്‍ക്ക് മറുപടിനല്‍കുകയാണ് ഇപ്പോൾ.
‘അമ്മ ജൂഹിയെ നോക്കി സ്വര്‍ഗത്തില്‍ ഇരുന്ന് പുഞ്ചിരിക്കുന്നുണ്ടാകും. അത് മനസിലാക്കി അമ്മയെ നോക്കി തിരിച്ചും പുഞ്ചിരിക്കാന്‍ ശ്രമിക്കണം..’ എന്ന ആരാധകരുടെ വാക്കുകള്‍ക്ക് വിഷാദം നിറഞ്ഞ പുഞ്ചിരിയുടെ സ്മൈലി പങ്കുവെച്ചുകൊണ്ടാണ് ജൂഹി മറുപടി നല്‍കിയത്. പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരണമെന്ന ആരാധകരുടെ ആവശ്യത്തിനും താരം മറുപടി നൽകി. തീര്‍ച്ചയായും അത് സംഭവിക്കുമെന്നാണ് ജൂഹി പറഞ്ഞത്. അപകടത്തിൽ പരിക്കേറ്റ സഹോദരൻ സുഖം പ്രാപിച്ച് വരികയാണെന്നും ജൂഹി പറഞ്ഞു
Post Your Comments