പെണ്‍കുട്ടികളാണെങ്കില്‍ നിര്‍ബന്ധമായും ചെറുപ്പത്തിലെ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കണമെന്ന് നടന്‍ ഹരീഷ് പേരടി. പാല സെന്റ് തോമസ് കോളജില്‍ പ്രണയ നൈരാശ്യത്തിന്റെ പേരിൽ സഹപാഠിയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. 90% മുരാച്ചി പുരുഷന്‍മാരുടെയും ധാരണ പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണെന്നും ഇത്തരം വൈകാരിക ജന്‍മികളെ കീഴ്പ്പെടുത്താന്‍ പുതിയ കാലത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഹരീഷ് പറയുന്നു.
read also: ചുമ്മാതല്ല അമൃത കുട്ടിയെയും കൊണ്ട് പോയത്: ആരാധകരെ ഞെട്ടിച്ച് ഒരു കുറിപ്പ്
ഹരീഷ് പേരടിയുടെ കുറിപ്പ്
നിങ്ങള്‍ക്ക് പെണ്‍കുട്ടികളാണെങ്കില്‍ നിര്‍ബന്ധമായും അവളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കുക. ..കരാട്ടെ,കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാര്‍ഗ്ഗങ്ങള്‍..പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മുരാച്ചി പുരുഷന്‍മാരുടെയും ധാരണ…അതുകൊണ്ടുതന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളാണ് …ഇത്തരം വൈകാരിക ജന്‍മികളെ കീഴ്പ്പെടുത്താന്‍ പുതിയ കാലത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക…പുതിയ ജീവിതം കെട്ടിപടുക്കുക…ആശംസകള്‍..
Post Your Comments