കൈരളി ചാനലിലെ ലൗഡ് സ്പീക്കർ എന്ന പ്രോഗ്രാമിനെതിരെ രൂക്ഷവിമർശനവുമായി നടി എസ്തർ അനിൽ. കൈരളി ചാനലിന്റെ ലൗഡ് സ്പീക്കർ എന്ന പരിപാടിയുടെ ‘വിവാദമായി എസ്തറിന്റെ ഫോട്ടോഷൂട്ട്’ എന്ന എപ്പിസോഡിനെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. ഇതെല്ലാം കണ്ട് എത്രകാലം താൻ മിണ്ടാതെ ഇരിക്കണമെന്നാണ് നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചോദിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത താരങ്ങളെ ടാഗ് ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ വിമർശനം. ‘നിങ്ങളെല്ലാം വെറും ഷിറ്റ്’ ആണെന്നും താരം കുറിച്ചിട്ടുണ്ട്.
അതേസമയം, പരിപാടിക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഓൺലൈൻ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളുടെയും അങ്ങേയറ്റം വൃത്തികെട്ടൊരു വേർഷൻ ആണ് ലൗഡ് സ്പീക്കർ എന്നാണു ഉയരുന്ന പ്രധാന ആരോപണം. ഇതിനെതിരെ സിനിമ പ്രവർത്തകനായ അമൽരാജ് വി അഞ്ചൽ രംഗത്ത് വന്നിരുന്നു.
എന്തൊക്കെ വൃത്തികെടുകളുടെ സമ്മേളനമാണ് ഇതിന്റെയൊക്കെ സ്ക്രിപ്റ്റ് എഴുതുന്നവരുടെ മനസ്സിൽ നിന്ന് വരുന്നത് എന്ന് മനസിലാവുന്നില്ല എന്ന് അമൽരാജ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരിപാടികളുടെ സ്ക്രിപ്റ്റ് എഴുതുന്നവരെയും അത് യാതൊരു ഉളുപ്പുമില്ലാതെ അവതരിപ്പിച്ച് വെയ്ക്കുന്നവരെയും പറഞ്ഞാൽ മതിയെന്നാണ് ആക്ഷേപം.
Post Your Comments