CinemaGeneralLatest NewsNEWS

മോഹൻലാൽ സംവിധാനം ചെയ്യാനിരുന്ന സിനിമയല്ല ബറോസ്: ടി കെ രാജീവ് കുമാർ

ബറോസ്‌ സിനിമയുടെ സംവിധായകന്റെ റോൾ ഒരു നിമിത്തം പോലെ മോഹൻലാലിലേക്ക് എത്തി ചേരുകയായിരുന്നുവെന്ന് സംവിധായകൻ ടി കെ രാജീവ് കുമാർ. തന്റെ ഗുരുവായ ജിജോ ചെയ്യാനിരുന്ന ചിത്രമായിരുന്നു ബറോസ്‌ എന്നും ചില സാഹചര്യങ്ങളാൽ അദ്ദേഹം പിന്മാറുകയായിരുന്നു എന്നും രാജീവ് കുമാർ പറയുന്നു.

‘ജിജോ തന്റെ ഗുരുവാണ്. മൈഡിയർ കുട്ടിച്ചാത്തന് ശേഷം അദ്ദേഹം പലകാരണങ്ങളാൽ പിന്നീട് സിനിമ ചെയ്തില്ല. ചുണ്ടൻ വള്ളവുമൊക്കെയായി ബന്ധപ്പെട്ടുള്ള പ്രമേയം ഹോളിവുഡിൽ ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. പക്ഷേ അത് നടന്നില്ല. പിന്നെ കിഷ്കിന്ധ എന്ന തീം പാർക്കിന്റെ തിരക്കിലായി അദ്ദേഹം’.

‘ബറോസിന്ടെ കഥ ജിജോ തന്നോട് പറഞ്ഞിരുന്നു. താൻ അത് മോഹൻലാലിനോട് പറഞ്ഞു. താനും മോഹൻലാലും കൂടി ജിജോയെ പോയി കണ്ടു. ഒരു ഒക്ടോബറിലായിരുന്നു അത്. അടുത്ത മാർച്ചിൽ ചെയ്യാമെന്ന് തീരുമാനമെടുക്കുകയും ചെയ്തു. സംവിധാനം ചെയ്യാനിരുന്ന ജിജോ തന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞപ്പോൾ സംവിധാനം ചെയ്യില്ലെന്ന് നിലപാടെടുത്തു’.

Read Also:- ഈ ഫോട്ടോഷൂട്ടുകൾ കാണുമ്പോഴുള്ള സദാചാര സിൻഡ്രോമിന്റെ ഭയാനകമായ വേർഷനുകൾ ഇനിയും അവസാനിക്കുന്നില്ല: അമൽരാജ് വി അഞ്ചൽ

‘അങ്ങനെ ഒരു നിമിത്തം പോലെ സംവിധാന ചുമതല മോഹൻലാൽ ഏറ്റെടുക്കുകയായിരുന്നു. ലാൽസാർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ട പ്രത്യേകതകളൊക്കെ ബറോസിനുണ്ട്. അദ്ദേഹം ഒരു ബ്രില്യന്റ് ഡയറക്ടർ തന്നെയാണ്’ സംവിധായകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button