ജനപ്രിയ പരിപാടിയായ സ്റ്റാർ മാജിക്കിൽ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചു എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞു. താരത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച നടനും മിമിക്രി താരവുമായ ബിനു അടിമാലിയെ കുറിച്ച് സ്റ്റാര്‍ മാജിക്കില്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങളാണ്. സിനിമാക്കാരെ കുറിച്ച് ബിനു പറഞ്ഞതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സന്തോഷിന്റെ വാക്കുകള്‍ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടില്ല. യൂട്യൂബിലെ ഷോ യുടെ എപ്പിസോഡിന് താഴെയും സന്തോഷ് പണ്ഡിറ്റിന്റെ ഫേസ് ബുക്ക് പോസ്റ്റിനു താഴെയും വിമർശനങ്ങൾ നിറയുകയാണ്.
ഈ അടി ഞാന്‍ മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിക്കുകയാണ് എന്ന് പറഞ്ഞാണ് ബിനു അടിമാലി സന്തോഷ് പണ്ഡിറ്റിനെ അടിക്കാന്‍ ശ്രമിക്കുന്നത്. ‘തെറ്റ്, ഒരു മലയാള സിനിമയില്‍ പോലും നായകനായി അഭിനയിക്കാത്ത, നൂറ് കോടിയില്‍ എത്താത്ത നീ എങ്ങനെയാണ് മലയാള സിനിമ ആവുക. നീ മിമിക്രിക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കെന്ന്’ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നാല്‍ ഞാനിത് മലയാള സിനിമയ്ക്ക് വേണ്ടിയാണ് സമര്‍പ്പിക്കുന്നതെന്ന് ബിനു വീണ്ടും ആവര്‍ത്തിച്ചു. മിമിക്രിക്കാര്‍ക്ക് കൊടുക്കണോ സിനിമയ്ക്ക് കൊടുക്കണോ എന്നത് എന്റെ ഇഷ്ടമാണ്. ഞാന്‍ എത്രയോ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ബിനു പറയുന്നു.
അതേ സമയം നീ നായകനായി അഭിനയിച്ച ഏതെങ്കിലും ഒരു സിനിമ നൂറ് കോടി നേടിയിട്ടുണ്ടോന്ന് സന്തോഷ് ചോദിച്ചു. നീ ഒന്നും ജീവിച്ചിരിക്കുമ്ബോള്‍ ആരും ശ്രദ്ധിക്കില്ല. പിന്നെ ചാവുമ്ബോള്‍ ശ്രദ്ധിച്ചെന്ന് വരും. അല്ലേലും ചില ജീവികള്‍ ഒക്കെ അങ്ങനെയാണ്. ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴെ ശ്രദ്ധിക്കപ്പെടുകയുള്ളു. ആ നാറ്റം ചിലര്‍ക്കൊക്കെ സുഗന്ധമായി തോന്നും. അതാരുടെയും കുറ്റമല്ല, എന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. സ്റ്റാര്‍ മാജിക്കിന്റെ ഈ വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്.
ബിനു ചേട്ടനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് അങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ല. ബിനു ചേട്ടന്‍ അത് ചിരിച്ചു കൊണ്ട് കേട്ടു നിന്നെങ്കിലും കണ്ട ഞങ്ങള്‍ക്ക് ഒരുപാട് വിഷമം ഉണ്ടാക്കി. ബിനു ചേട്ടന്‍ ഉയിരാണ്. സന്തോഷ് മാസ് കാണിച്ചതാണോ എന്നാ കോമഡി ആയിട്ടുണ്ട്, ബിനു ചേട്ടാ നിങ്ങള്‍ മാസ്സ് ആണെന്നും ഫാന്‍സ് പറയുന്നു.
സങ്കടമുള്ള വ്യക്തിയെ ചിരിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ആ കോമഡി കലാകാരന്റെ കഴിവാണ്. അല്ലാതെ 100 കോടി കിട്ടുന്ന നടന്റെ അല്ല. സന്തോഷ് പണ്ഡിറ്റ് അത് മനസിലാക്കിയാല്‍ മതി. ഒരു സിനിമക്കാരനും നേരിട്ട് സിനിമയില്‍ കേറുന്നില്ല. എല്ലാരും ഇതുപോലെ മിമിക്രി, സ്‌കിറ്റ് ഇതൊക്കെ കഴിഞ്ഞിട്ടേ സിനിമയില്‍ വരുന്നുള്ളുവെന്നും ചിലർ കുറിക്കുന്നു. കൂടാതെ അസഭ്യമായ രീതിയിലും സന്തോഷ് പണ്ഡിറ്റിനെ ചിലർ വിമർശിക്കുന്നുണ്ട്.
Post Your Comments