ആരാധകരുടെ പ്രിയ താരമാണ് ഹണി റോസ്. താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന ഫോട്ടോകൾ എല്ലാം നിമിഷ നിഷാം കൊണ്ടാണ് വൈറലാവുക. ഇപ്പോഴിതാ, ആരാധകരുടെ കണ്ണ് വെട്ടിച്ച് താൻ പർദ്ദയിട്ട് ലുലു മാളിലൂടെ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം. പർദ്ദയിട്ട് നടന്നപ്പോഴുണ്ടായ അബദ്ധം ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് വെളിപ്പെടുത്തിയത്.
Also Read:ആ ഹിറ്റ് ഗാനത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ രസകരമായ സംഭവങ്ങൾ പങ്കുവെച്ച് രവി മോനോൻ
‘ഞാന്‍ ലുലുവില്‍ സ്ഥിരം കറങ്ങുന്ന ആളാണ്. ഷോപ്പിങ് ഭയങ്കര ഇഷ്ടമാണ്. പര്‍ദ്ദയൊക്കെ ഇട്ടാണ് ഞാന്‍ പോകാറ്. അങ്ങനെ ആദ്യമായിട്ട് ഞാന്‍ ലുലുവില്‍ പര്‍ദ്ദയിട്ട് നടക്കുകയാണ്. അച്ഛനോടും അമ്മയോടും ഞാനിപ്പോള്‍ വരാമെന്ന് പറഞ്ഞ് നടന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അപരിചിതനായ ഒരു മനുഷ്യന്‍ അടുത്ത് വന്നിട്ട് അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. തിരിച്ച് എന്തുപറയുമെന്നറിയാതെ ഞെട്ടിയ ഞാന്‍ കൈകൂപ്പി താങ്ക് യൂ എന്ന് പറഞ്ഞു. പിന്നെ എങ്ങനെയോ അവിടെ നിന്നും ഓടി. ഇങ്ങനെ ആരെങ്കിലും അടുത്ത് വന്ന് പറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തിരിച്ച് എന്താണ് പറയേണ്ടതെന്നും പെട്ടെന്ന് കിട്ടിയില്ല’, ഹണി റോസ് പറയുന്നു.
മണിക്കുട്ടനൊപ്പം ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴഇലും തെലുങ്കിലും കന്നഡിയിലുമൊക്കെ താരമായി മാറുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഇട്ടിമാണി, ബിഗ് ബ്രദര്‍ എന്നിവയിലാണ് അവസാനമായി ഹണി റോസിനെ കണ്ടത്. പട്ടാംപൂച്ചി വരാല്‍, അക്വോറിയം തുടങ്ങിയ സിനിമകളാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.
Post Your Comments