കന്നഡ നടി സൗജന്യയുടെ മരണത്തില്‍ നടൻ വിവേകിനെതിരെ ആരോപണവുമായി സൗജന്യയുടെ അച്ഛന്‍ പ്രഭു മഡപ്പ. മകള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്നും നടന്‍ വിവേകാണ് മരണത്തിന് പിന്നിലെന്നും ആരോപിച്ച് അദ്ദേഹം പൊലീസില്‍ പരാതി നല്‍കി.
വിവാഹം കഴിക്കുന്നതിനായി വിവേക് മകളെ ഉപദ്രവിച്ചിട്ടുണ്ടാകാം എന്നാണ് പ്രഭു മഡപ്പയുടെ ആരോപണം. ‘എന്റെ മകള്‍ക്ക് ഒരു പ്രശ്നവുമില്ല. അടുത്തിടെയാണ് അവള്‍ക്ക് ഞാന്‍ പണം നല്‍കിയത്. സ്വര്‍ണം കാണാനില്ല. അവളുടെ മരണത്തിന് മറ്റെന്തെങ്കിലും കാരണം കൂടി കാണും. പൊലീസ് എത്തുന്നതു കാത്തു നില്‍ക്കാതെ മഹേഷ് എന്റെ മകളുടെ മൃതശരീരം അത് കണ്ടെത്തിയ സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. സൗജന്യയുടെ ഫോണ്‍ മിസ്സിങ്ങാണ്. അത് കണ്ടത്തിയാല്‍, എല്ലാം പുറത്തുവരും’.- അദ്ദേഹം പറഞ്ഞു.
read also: തനിക്ക് താത്പര്യമില്ലാത്ത രംഗങ്ങള്‍, നാഗ ചൈതന്യയെ ചുംബിച്ചിട്ടില്ല: തുറന്നുപറഞ്ഞ് സായ് പല്ലവി
ഒരു വര്‍ഷത്തോളമായി സൗജന്യയെ അറിയാമെന്നും ബുദ്ധിമുട്ടുണ്ടാകുന്ന സമയത്തെല്ലാം അവൾ തന്നെവന്ന് കാണുമായിരുന്നു എന്നും വിവേക് പറഞ്ഞു.
Post Your Comments