കൊച്ചി: മോൻസന് മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടർ എന്ന നിലയിലാണെന്ന് നടൻ ശ്രീനിവാസന്. അയാൾ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് ശ്രീനിവാസൻ പ്രമുഖ ചാനലിനോട് വ്യക്തമാക്കി. ഹരിപ്പാട്ടെ ആയുർവേദ ആശുപത്രിയിൽ തനിക്ക് മോൻസന് ചികിൽസ ഏർപ്പാടാക്കിയെന്നും താനറിയാതെ ആശുപത്രിയിലെ പണം അടച്ചെന്നും ശ്രീനിവാസൻ വ്യക്തമാക്കുന്നു.
‘മോൻസനെതിരെ പരാതി നൽകിയവരിൽ രണ്ടുപേർ ഫ്രോഡുകളാണ്. പണത്തിനോട് അത്യാർത്തിയുള്ളവരാണ് മോൻസന് പണം നൽകിയത്. തന്റെ സുഹൃത്തിന് സിനിമയെടുക്കാന്‍ പലിശയില്ലാതെ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. ഡോക്ടർ എന്ന നിലയിലാണ് അയാളെ ഞാൻ പരിചയെപ്പെടുന്നത്. തട്ടിപ്പുകാരൻ ആണെന്ന് അറിയില്ലായിരുന്നു ‘, ശ്രീനിവാസൻ പറഞ്ഞു.
Also Read:സ്റ്റാർ മാജിക് ഒരു ഫൺ ഷോയാണ്, അവിടെ നടന്നതെല്ലാം തമാശക്ക് വേണ്ടി മാത്രം: ബിനീഷ് ബാസ്റ്റിൻ
അതേസമയം, മോന്സന് മാവുങ്കല്‍ പാസ്പോര്‍ട്ടില്ലാെതയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്സന് മൊഴി നല്കി. ഇതു സംബന്ധിച്ച ചോദ്യങ്ങളോട്, ഒന്നോ രണ്ടോ രാജ്യങ്ങളില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞാല്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് മോന്സന് തിരിച്ചുചോദിച്ചു. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നവകാശപ്പെട്ടുകൊണ്ടാണ് മോന്സന് പ്രവാസി സംഘടനയുടെ തലപ്പത്തെത്തുന്നത്.
Post Your Comments