സ്റ്റാർ മാജിക് പരിപാടിയിൽ തന്നെ വിളിച്ചു വരുത്തി അപമാനിച്ചുവെന്ന് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരുന്നു. അതിഥിയായി ചെന്ന പരിപാടിയിൽ തന്നെ മറ്റു അതിഥികൾ അപമാനിക്കുകയായിരുന്നു. ഇത് പരിപാടിയുടെ ഡയറക്ടർ ഉൾപ്പെടെയുള്ളവർ തടഞ്ഞില്ല എന്നുമായിരുന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.
ഈ സാഹചര്യത്തിൽ പരിപാടിയിൽ നിന്നും പിന്മാറുന്നതായി അറിയിച്ചിരിക്കുകയാണ് നടൻ നിർമൽ പാലാഴി. തനിക്ക് ലഭിച്ച ഒരു മെസ്സേജ് പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിനെ പ്രതികരണം.
നിർമ്മൽ പാലാഴിയുടെ പോസ്റ്റ്
രണ്ട് വർഷമായി എല്ലാവരെയും പോലെ കലാകാരന്മാരുടെയും അവസ്ഥ മോശം ആണ്,അതുകൊണ്ട് തന്നെ ഒരു പ്രോഗ്രാമിൽ പോയി പങ്കെടുത്തു. ആ ഷോ ഒരു ചാറ്റ് ഷോ ആയതുകൊണ്ട് മിണ്ടാതെ ഇരിക്കുവാൻ പറ്റില്ല മിണ്ടാതെ ഇരിക്കുവാൻ അല്ല അവർ എന്നെ വിളിക്കുന്നത്, എന്നിട്ട് പോലും ഞാൻ ആ ഷോയിൽ എന്റെ സ്കിറ്റിൽ സ്റ്റാർസ് ഇമ്മിറ്റെഷനിൽ അല്ലാതെ ഞാൻ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു, അത് എപ്പിസോഡ് കണ്ട സുഹൃത്തുക്കൾക്ക് അറിയാം.
പിന്നെ ഒരു ഷോ ആകുമ്പോൾ മരം പോലെ നിൽക്കുവാൻ ആവില്ല പറ്റുന്ന പോലെ അതിൽ കൂടേണ്ടി വരും അതിനാണ് അവർ ക്യാഷ് തരുന്നത്.ആരെയും മനപൂർവം കളിയാക്കിയിട്ടൊ അപമാനിച്ചിട്ടൊ ഇല്ല അങ്ങനെ ഒരു ശീലമോ ഇല്ല. കൊട്ടാരം കെട്ടാനോ സമ്പാദിച്ചു കൂട്ടാനോ അല്ല ഏത് ഒരു സാധാരണകാരനെയും പോലെ എന്നെ വിശ്വസിച്ചു കൂടെ നിൽക്കുന്ന കുടുംബത്തിനെ നോക്കണം.
Read Also:- ആ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി തീരുന്നതുവരെ സുരേഷ് ഗോപി വ്രതം എടുത്തിരുന്നു: ബൽറാം മട്ടന്നൂർ
ഞാൻ ഒരാളെയും അറിഞ്ഞുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല പറയുകയും ഇല്ല. ഇങ്ങനെയുള്ള മെസേജുകൾ ഒരുപാട് ആയി വരുന്നു. 20വർഷമായിപ്രോഗ്രാം അവതരിപ്പിക്കുന്നു ആദ്യമായിട്ടാണ് ഇങ്ങനെ ഇതിൽ അപ്പുറവും കേൾക്കുന്നത്, എന്റെ ജീവിത വരുമാനം ആണ് അത് ശരിക്കും അറിഞ്ഞിട്ടു കൊണ്ട് തന്നെ പറയട്ടെ ആരെയും വേദനിപ്പിക്കുവാനായി ഞാൻ ഇനി ആ ഷോയിൽ സ്കിറ്റ് ചെയ്യാൻ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോവുന്നില്ല. ‘പിന്നെ പ്രബീഷിനോട് മാത്രം കോഴിക്കോട്കാരൻ തന്നെയാണ് നീ അതല്ല എന്നും അറിയാം .എവിടെ പോയാലും തിരിച്ചു വരാൻ ഉള്ള സ്ഥലവും കോഴിക്കോട്ടേക്ക് തന്നെ നീ വാ ട്ടോ.. എന്ന് ഭീഷണി മുഴക്കിയത് കൊണ്ട് ഒരു കാര്യം പറയട്ടെ ഞാൻ എവിടെയാ വരേണ്ടത് നിന്റെ വീട്ടിൽ വരണോ…? വരാം തലയിൽ കയറി അങ്ങോട്ട് നിരങ്ങല്ലേ…’
സ്കിറ്റിനും ഇമ്മിറ്റെഷനും സപ്പോർട്ട് ചെയ്ത എന്നെ സ്നേഹിക്കുന്നവർക്ക് ഒരായിരം നന്ദി
Post Your Comments