GeneralLatest NewsMollywoodNEWS

സ്നേഹമിട്ടു പുഴുങ്ങിയാൽ ചോറാകില്ലല്ലോ, നല്ല റേഷനരിയുടെ രുചി അറിഞ്ഞു വളർന്നു വന്നയാളാണ് ഞാൻ: റോഷ്‌ന

അപ്പന് അമ്മയെ കുറിച്ചോ എന്നെ കുറിച്ചോ അപ്പന് യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല

അപ്പന്റെ ഓർമ്മ ദിവസം വ്യത്യസ്തമായ ഒരു ഓർമ്മക്കുറിപ്പ് പങ്കുവയ്ക്കുകയാണ് നടി റോഷ്‌ന. അപ്പനെ കുറിച്ച് ഓർക്കാനൊരവസരം അമ്മ തന്നിട്ടില്ലെന്നും അതാണ് ഈ കുറിപ്പിന് കാരണമെന്നും താരം പറയുന്നു.

റോഷ്‌നയുടെ പോസ്റ്റ്

അപ്പന്റെ ഓർമ്മ ദിവസം ! 30/09
എല്ലാ വർഷവും ഈ ദിവസം അപ്പന് വേണ്ടി കുർബാനയും പ്രാർത്ഥനയും സ്വർഗത്തിൽ അപ്പച്ചി ” (അങ്ങനെ ആണ് ഞാൻ വിളിക്കാറ്…)സന്തോഷിക്കുന്നുണ്ടാകും ♥!!!
അപ്പനെ കുറിച്ച് ഓർക്കാനൊരവസരം അമ്മ തന്നിട്ടില്ല,അതു കൊണ്ട് തന്നെയാണ് ഈ ഒരു post…

read also: ഐസ്‌ക്രീം കഴിക്കുന്ന ഫോട്ടോയ്ക്ക് വിമർശനം: മലയാളികളുടെ മനസിലിരിപ്പും കോഴിത്തരവും കണ്ട് ഞെട്ടിപ്പോയെന്നു ദയ അശ്വതി

അപ്പന് അമ്മയെ കുറിച്ചോ എന്നെ കുറിച്ചോ അപ്പന് യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു..
♥ അതോണ്ട് തന്നെ പുള്ളി nice ആയിട്ടു വിട്ടു…. അപ്പൻ എനിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല, അമ്മക്ക് പിന്നെ അതോണ്ട് വളരെ എളുപ്പ്മായിരുന്നു ??
അപ്പനെ പറ്റി എല്ലാരും പറയുന്നത്
: ഒരുപാട് സ്നേഹമുള്ള മോനാണ്, എപ്പളും വിളിച്ചാൽ എല്ലാത്തിനും ഒപ്പമുണ്ടാകും എന്നൊക്കെയാണ്… പക്ഷേ സ്നേഹമിട്ടു പുഴുങ്ങിയാൽ ചോറാകില്ലല്ലോ…..
നല്ല റേഷനരിയുടെ രുചി അറിഞ്ഞു വളർന്നു വന്നയാളാണ് ഞാൻ…. ❤എനിക്കതു പറയാൻ സന്തോഷമേ ഉള്ളൂ…
എന്തായാലും … ? അമ്മക്ക് മരണ അടക്കും കഴിഞ്ഞ് വീട്ടിൽ വന്നത് മുതൽ കോളായിരുന്നു…. ? എന്തായാലും അതായിരിക്കണം വിധി , അമ്മ അതൊരു sports spiritil എടുത്തത് കൊണ്ട് കൊഴപ്പല്യ!!?
അന്ന് തോട്ടു തൊടങ്ങിയ വേവലാതി ആണ്.. ഇപ്പ കൊറച്ചു മാറിയതു എന്നെ മറ്റൊരാൾക്ക്‌ ഏൽപ്പിച്ചു കൊടുത്തപ്പോളാണ്, എന്നാലും എന്തേലും കുരു ത്തക്കേടും പറഞ്ഞു ഞാൻ വിളിക്കും…. അതിനും സമാധാനം ഉണ്ടാക്കണത് അമ്മയാണ്… ?
അമ്മയോട് എനിക്കു ഒരായിരം നന്ദി യുണ്ട് ??. എന്നെ ഇത്രയും strong ആയ പെൺകുട്ടി ആക്കിയതിനു…. എല്ലാത്തിനും കഴിവുള്ളവളാക്കി വളരാൻ എനിക്കു പറ്റിയത് അപ്പൻ പോയത് കൊണ്ട് തന്നെയാണ്… അതോണ്ട് അപ്പച്ചിക്കും ഒരായിരം നന്ദി ❤❤

shortlink

Post Your Comments


Back to top button