‘പൊന്‍പുലരി’: ഉജ്ജ്വലമായ ദേശസ്‌നേഹത്തിന്റെ പ്രതിഫലനം

കഠിനമായ തപസ്സിനൊടുവില്‍ വന്നെത്തിയ പ്രഭാതത്തിന്റെ കാല്‍ക്കല്‍ മാനസം തന്നെ പൂക്കളാക്കി അര്‍ച്ചന ചെയ്യുകയാണ് കവി.

കാല്പനികതയുടെ വസന്തം കവിതകളിൽ വിരിയിച്ച മഹാകവി ചങ്ങമ്പുഴയുടെ ഉജ്ജ്വലമായ ദേശസ്‌നേഹത്തിന്റെ പ്രതിഫലനമായ ഒരു കവിതയാണ് ‘പൊന്‍പുലരി’. മഹാത്മ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഈ കാവ്യത്തിന്റെ ദൃശ്യവിരുന്നു ഒരുക്കുകയാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്.

സ്വന്തം മാതൃഭൂമിയെ പുല്‍കിയുണര്‍ത്തുന്ന പുതിയ പ്രഭാതത്തിന് ജയഗീതം പാടുകയാണ് ചങ്ങമ്പുഴ തന്റെ പൊന്‍പുലരി എന്ന കവിതയിലൂടെ. എത്രയോ കാലമായി കാത്തിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രഭാതമാണത്. കഠിനമായ തപസ്സിനൊടുവില്‍ വന്നെത്തിയ പ്രഭാതത്തിന്റെ കാല്‍ക്കല്‍ മാനസം തന്നെ പൂക്കളാക്കി അര്‍ച്ചന ചെയ്യുകയാണ് കവി.

നാളെയുടെ പാട്ടുകാർ മത്സരത്തിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയ ആരോൺ, അഞ്ജലി, വന്ദന , നിധി തുടങ്ങിയ യുവ ഗായകരാണ് സന്തോഷ് വർമ്മയുടെ ഈണത്തിൽ കാവ്യം ആലപിച്ചിരിക്കുന്നത്.

Share
Leave a Comment