CinemaGeneralLatest NewsNEWS

ദേഷ്യം തോന്നിയിട്ടുള്ളത് കുഞ്ചാക്കോ ബോബനോട് മാത്രം: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോംപ്ലക്സ് എന്ന മനുഷ്യനുള്ളിലെ സ്വഭാവം പ്രമേയമാക്കി സിനിമ ചെയ്തിട്ടുള്ള ആളാണ് താന്നെന്നും പക്ഷേ യാതൊരു വിധമുള്ള കോംപ്ലക്സും തന്‍റെ മനസ്സിൽ ഇല്ലെന്ന് തുറന്നു പറയുകയാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. പൊക്കമില്ലാത്തതിന്‍റെ പേരിൽ തന്നെ ചിലർ ആശ്വസിപ്പിക്കാറുണ്ടെന്നും എന്നാൽ പൊക്കക്കുറവുള്ള ഒരു വ്യക്തിയാണ് താനെന്ന് സ്വയം ഇതുവരെ തോന്നിയിട്ടില്ലെന്നും ഒരു അഭിമുഖത്തിൽ സംസാരിക്കവേ വിഷ്ണു പറയുന്നു.

‘നമുക്കുള്ളിൽ എല്ലാവർക്കുമുള്ള കാര്യമാണ് കോംപ്ലക്സ്. ഞങ്ങള്‍ അതിനെ sച്ച് ചെയ്യുന്ന  വിധമാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ കഥ എഴുതിയിരിക്കുന്നത്. ഞാൻ തീരെ കോംപ്ലക്സ് ഇല്ലാത്ത ഒരാളാണ്. എനിക്ക് പൊക്ക കുറവാണെന്നോ, അധികം നിറമില്ലെന്നോ എന്നൊന്നും തോന്നിയിട്ടില്ല. പക്ഷേ ചിലരുടെ ഒരു ആശ്വസിപ്പിക്കലുണ്ട്. എനിക്ക് നീളമില്ലാത്തതിൽ അവർക്കാണ് ഭീകര വിഷമം. അങ്ങനെ അടുത്തിടെ ഒരാള്‍ എന്നെ ആശ്വസിപ്പിച്ചിരുന്നു’.

Read Also:- തല അജിത്ത് വേണ്ടെന്ന് വെച്ച സിനിമകൾ!

‘എനിക്ക് എന്‍റെ അച്ഛനേക്കാളും അമ്മയേക്കാളും പൊക്കമുണ്ട്. എനിക്ക് അതല്ലേ വരേണ്ടത്. അല്ലാതെ ക്യാപ്റ്റൻ രാജുവിന്‍റെ പൊക്കം എനിക്ക് വരില്ലല്ലോ. പക്ഷേ കോംപ്ലക്സ് തോന്നിയ ഒരു കാലമുണ്ടായിരുന്നു. അതും സ്കൂൾ ടൈമിൽ. പെൺകുട്ടികൾ ചോക്ലേറ്റ് ഹീറോ ചാക്കോച്ചനെ പ്രണയിക്കുന്നത് എനിക്കത്ര പിടിക്കാറില്ലായിരുന്നു. സൗന്ദര്യത്തിൻ്റെ കാര്യത്തിൽ അന്നൊക്കെ കോംപ്ലക്സ് തോന്നിയതല്ലാതെ പിന്നീട് അങ്ങനെയുള്ള ചിന്ത ഒന്നും ഉണ്ടായിട്ടില്ല’. വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button