മലയാളികളുടെ പ്രിയതാരമാണ് മംമ്ത മോഹന്‍ദാസ്. നായികയായും ഗായികയായും തിളങ്ങിയ താരം തന്റെ വിവാഹമോചനത്തെക്കുറിച്ചു പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. 2011ല്‍ ആണ് മംമ്തയുടെ വിവാഹം നടന്നത്. എന്നാല്‍ ഈ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. ഒരു വര്‍ഷം പിന്നിടുമ്പോൾ തന്നെ ഇരുവരും വേർപിരിഞ്ഞു. സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു തുറന്നു സംസാരിക്കുകയാണ് മംമ്ത ഇപ്പോൾ,
‘തങ്ങളുടെ വിവാഹം കഴിഞ്ഞു ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷത്തോടെയുള്ള നാളുകള്‍. അതിനുശേഷം ഒരുപാട് പ്രതിസന്ധിഘട്ടമായിരുന്നു. എല്ലാം കഴിഞ്ഞു കുറെ നാളുകള്‍ക്ക് ശേഷമാണു വിവരങ്ങള്‍ തന്റെ അമ്മയോട് പോലും പറയുന്നത്. മാത്രമല്ല പ്രജിത്ത് തന്റെ ബാല്യകാല സുഹൃത്ത് ഒന്നും ആയിരുന്നില്ല. തങ്ങളുടെ ഇരുവരുടെയും സമ്മതപ്രകാരം വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹം ആയിരുന്നു. തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഈശ്വര വിശ്വാസികള്‍ ആയിരുന്നില്ല. തങ്ങള്‍ ആണെങ്കില്‍ വിശ്വാസികള്‍ ആയിരുന്നു. ഇത് വലിയൊരു പ്രശ്നമായിരുന്നു’- താരം പറഞ്ഞു.
‘തന്റെ അച്ഛനും അമ്മയും അദ്ദേഹത്തെ ഒരു മകനായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ തിരിച്ചു ആ ഒരു സമീപനം കിട്ടിയിരുന്നില്ല. മാത്രമല്ല അദ്ദേഹം സോഷ്യല്‍ ഡ്രിങ്കില്‍ താത്പര്യം ഉള്ള ആളായിരുന്നു. ആദ്യം അതൊക്കെ തനിക്ക് ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും പയ്യെ താന്‍ അതുമായി പൊരുത്തപെട്ടിരുന്നു. ഭാര്യ എന്ന നിലയില്‍ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും ലഭിച്ചിരുന്നില്ല. അങ്ങനെ പലതരത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കവെയാണ് വേര്‍പിരിയാന്‍ ഉള്ള തീരുമാനം എടുത്തത്’- മംമ്ത പങ്കുവച്ചു.
ജയസൂര്യ നായകനാകുന്ന രാമസേതു, ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ എന്നീ ചിത്രങ്ങളാണ് മംമ്തയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
Post Your Comments