CinemaGeneralLatest NewsNEWS

‘അച്ഛനും അമ്മയും ക്ഷമിക്കണം, ഇനിയും മുന്നോട്ട് പോകാനാകില്ല’: ജീവിതം അവസാനിപ്പിക്കും മുൻപ് സൗജന്യ എഴുതി

ബാംഗ്ലൂർ: കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാംഗ്ലൂരിലെ ഫ്ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. കർണാടകയിലെ കുമ്പളഗോടു സൺവർത്ത് അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിലാണ് സൗജന്യയെ കണ്ടെത്തിയത്. ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് വിവരം പുറംലോകം അറിയുന്നത്.

Also Read:ഐസ്‌ക്രീം കഴിക്കുന്ന ഫോട്ടോയ്ക്ക് വിമർശനം: മലയാളികളുടെ മനസിലിരിപ്പും കോഴിത്തരവും കണ്ട് ഞെട്ടിപ്പോയെന്നു ദയ അശ്വതി

സൗജന്യയുടെ ഫ്ലാറ്റിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും വിഷാദ രോഗത്തിന് അടിമയാണെന്നും സൗജന്യയുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു. ‘അച്ഛനും അമ്മയും ക്ഷമിക്കണം, ഇനിയും തുടരാനാകില്ല. വിഷാദ രോഗത്തിന് അടിമപ്പെട്ടു, എന്റെ മരണത്തിനും ആരും ഉത്തരവാദികൾ അല്ല’, സൗജന്യ എഴുതി.

പോസ്റ്റുമോർട്ടത്തിനായി മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുടക് ജില്ലയിലെ കുശലനഗർ സ്വദേശിയായ സൗജന്യ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘ഇത് താങ്ങാനാവാത്ത നഷ്ടമാണ്, ഞാൻ അവളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും പൂർണ്ണമായി സഹതപിക്കുന്നു’ എന്ന് നടി സഞ്ജന ഗാൽറാണി പറഞ്ഞു.

shortlink

Post Your Comments


Back to top button