GeneralLatest NewsNEWSTV Shows

ഐസ്‌ക്രീം കഴിക്കുന്ന ഫോട്ടോയ്ക്ക് വിമർശനം: മലയാളികളുടെ മനസിലിരിപ്പും കോഴിത്തരവും കണ്ട് ഞെട്ടിപ്പോയെന്നു ദയ അശ്വതി

ഇത്രയും അധഃപതിച്ചുപോയോ മലയാളികളുടെ സംസ്‌കാരം?

ബിഗ് ബോസ് സീസണ്‍ 2ലൂടെ മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് ദയ ആശ്വതി. സോഷ്യൽ മീഡിയയിൽ സജീവമായ ദയ അശ്വതിയുടെ ഒരു ലൈവ് വീഡിയോ ആണ് ഇപ്പോൾ വൈറല്‍ ആകുന്നത്. കഴിഞ്ഞ ദിവസം ഐസ്‌ക്രീം കഴിക്കുന്ന ചിത്രം ദയ പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആളുകള്‍ മോശം കമന്റുകള്‍ രേഖപ്പെടുത്തിയിരുന്നു. അതിനു മറുപടിയുമായെത്തിയിരിക്കുകയാണ് താരം.

read also: ഞങ്ങൾ വലിയ ഈശ്വര വിശ്വാസികളായിരുന്നു, അതും പ്രശ്നങ്ങൾക്ക് കാരണമായി: വിവാഹമോചനത്തെക്കുറിച്ചു നടി മംമ്ത

ദയയുടെ വാക്കുകൾ ഇങ്ങനെ.. ‘ഐസ്‌ക്രീം കഴിക്കുന്ന ഒരു ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്തപ്പോള്‍, എന്റെ ശിവനേ നമ്മുടെ കേരളത്തിലെ ചില മലയാളികളുടെ മനസിലിരിപ്പും കോഴിത്തരവും ഞാന്‍ കണ്ടു. എന്റെ പൊന്നോ. ഇത്രയും തരം താഴ്ന്ന് ചിന്തിക്കുന്ന ചിലര്‍ ഉണ്ട് എന്നും മനസിലായി. മാത്രമല്ല, ഇത്രയും അധഃപതിച്ചുപോയോ മലയാളികളുടെ സംസ്‌കാരം?. വെറുതെയല്ല കേരളത്തില്‍ ഇത്രയധികം സ്ത്രീ പീഡനങ്ങള്‍ പെരുകുന്നത് .രജിത്ത് സാര്‍ പറഞ്ഞത് ഇപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത്. എനിക്കും ദയക്കും പവനും പോലുള്ളവര്‍ക്ക് ജീവതത്തില്‍ അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞത് സത്യമാണ്. എനിക്ക് അഭിനയിക്കാന്‍ അറിയില്ല. പക്ഷെ ജീവിക്കാന്‍ അറിയാം. ആരുടെ മുന്നിലും പതറാതെ തോല്‍ക്കാതെ ഞാന്‍ ഇന്നും ജീവിക്കുന്നു അഭിനയമല്ലാത്ത ജീവിതം.’

shortlink

Related Articles

Post Your Comments


Back to top button