GeneralLatest NewsMollywoodNEWS

സഹിക്കാന്‍ വയ്യ, ഇപ്പോള്‍ ഞങ്ങളുടെ ലൈഫിലെ ഏറ്റവും വലിയ പ്രശ്നം ആ വ്യക്തിയാണ്: ഓഡിയോ പുറത്തുവിട്ട് ബാല

ഒരു അയല്‍ക്കാരന്റെ കാര്യത്തില്‍ യാതൊരു ബന്ധവുമില്ലാത്ത എന്നെ എന്തിനാണ് ഉള്‍പ്പെടുത്തുന്നത്.

പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലും നടന്‍ ബാലയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചന കേസിൽ ബാലയെ സാമ്പത്തികമായി സഹായിച്ചത് മോൻസണിന്റെ സുഹൃത്ത് ആണെന്നും അന്ന് കോടതിയിൽ താരം എത്തിയത് മോന്‍സനൊപ്പമാണെന്നുമുള്ള വിവരങ്ങൾ പുറത്ത് വന്നു. എന്നാൽ മോന്‍സണ്‍ തന്റെ അയല്‍ക്കാരനാണ് അതില്‍ കൂടുതല്‍ മറ്റൊന്നുമില്ല എന്നാണ് ബാലയുടെ വിശദീകരണം. മോൺസണുമായുള്ള ബന്ധത്തിന്റെ പേരിൽ തന്നെ കുറിച്ചു ആരോപണം ഉന്നയിച്ചവരെ കുറിച്ച് ചില സംശയങ്ങളുണ്ടായിരുന്നുവെന്നും അതിന് വ്യക്തത കിട്ടിയത് ഇപ്പോഴാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബാലയിപ്പോൾ. ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ഒരു ഓഡിയോ പുറത്തുവിട്ടാണ് ബാലയുടെ പ്രതികരണം.

ബാലയുടെ വാക്കുകള്‍:

രണ്ട് ദിവസമായി കേരളത്തില്‍ ഭയങ്കര വിവാദ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് ഞാന്‍ ചെന്നൈയിലാണ്. മുഴുവന്‍ കാര്യങ്ങളും എനിക്കറിയില്ല. എന്നെ കൊണ്ട് കഴിയുന്ന വിശദീകരണം ഞാന്‍ കൊടുത്ത് കഴിഞ്ഞതാണ്. എന്നാലും മനസില്‍ ചെറിയ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഒരു അയല്‍ക്കാരന്റെ കാര്യത്തില്‍ യാതൊരു ബന്ധവുമില്ലാത്ത എന്നെ എന്തിനാണ് ഉള്‍പ്പെടുത്തുന്നത്.

ആരോ ഇതിന്റെ പുറകിലുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ആ സംശയത്തിന് ക്ലാരിഫിക്കേഷന്‍ കിട്ടിയത് ഇപ്പോഴാണ്. അതിനാലാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരു സിനിമ റിലീസ് ചെയ്യും മുന്‍പ് ട്രെയിലര്‍ ഇറങ്ങും. ഞാനൊന്നും മിണ്ടാതെ വായടച്ച് എങ്ങനെയെങ്കിലും ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ നില്‍ക്കുകയാണ്. ഞാന്‍ ഭീരുവല്ല സ്വയം നിശബദ്ത പാലിച്ചതാണ്.

ട്രെയിലര്‍ കാണിച്ച് തരട്ടെയെന്ന് പറഞ്ഞുകൊണ്ടു ബാല ഒരു വോയ്സ് റെക്കോര്‍ഡ് കേള്‍പ്പിക്കുണ്ട്. അതിൽ പറയുന്നതിങ്ങനെ.. സഹിക്കാന്‍ വയ്യാണ്ടായിരിക്കുന്നതെന്ന് വെച്ചാല്‍ ഇപ്പോള്‍ ഞങ്ങളുടെ ലൈഫിലെ ഏറ്റവും വലിയ പ്രശ്നം ആ വ്യക്തിയാണ്, ഞാനൊരു കാര്യം ഓപ്പണായി പറയട്ടെ, അദ്ദേഹത്തിന്റെ ഫ്രണ്ട് എന്നെ വന്ന് കണ്ടിരുന്നു. ഒരു പ്രേംരാജ്.. അദ്ദേഹം അഡ്വക്കറ്റല്ലേയെന്ന് ചോദിക്കുന്നതും വോയ്സ് റെക്കോര്‍ഡിലുണ്ട്.

ഞാനൊരു അച്ഛനാണ്, പിന്നെ വിളിയോട് വിളിയാണ് എന്നും ബാല പറയുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. ഞാനൊരു പ്രതികാരത്തിനും പോയിട്ടില്ല. എല്ലാവരും നന്നായിരിക്കട്ടെയെന്ന ചിന്ത മാത്രമേയുള്ളൂ. മകളുടെ ഭാവി ഓര്‍ത്ത് എല്ലാം ഞാന്‍ വിട്ടുകൊടുക്കുകയാണ്. പൂര്‍ണമായും വിട്ടുകൊടുക്കുകയാണ്. അങ്ങോട്ടും ഇങ്ങോട്ടും നല്ല രീതിയില്‍ ജീവിതം മുന്നോട്ട് പോകട്ടെ.

https://fb.watch/8leJFk_by1/

shortlink

Related Articles

Post Your Comments


Back to top button