ചെന്നൈ: രാഷ്ട്രീയത്തില്‍ വിജയ്ക്ക് ഒരു അടിത്തറയുണ്ടാക്കാനാണ് താന്‍ ശ്രമിച്ചതെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍. നടൻ വിജയ്‍യും മാതാപിതാക്കളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നും, അവരെ കാണാൻ താരം അനുവാദം നൽകുന്നില്ലെന്നുമുള്ള തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നേട്ടത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാം വിജയ്ക്ക് വേണ്ടിയാണെന്നും പിതാവ് ഒരു മാധ്യമത്തോട് വ്യക്തമാക്കി.
Also read:‘ആ സിംഹാസനത്തിൽ ഇരിക്കാത്തത് സാക്ഷാൽ ടിപ്പു സുൽത്താൻ മാത്രമായിരിക്കും’: തമ്പി ആന്റണി
‘രാഷ്ട്രീയത്തില്‍ വിജയ്ക്ക് ഒരു അടിത്തറയുണ്ടാക്കാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷേ വിജയ്ക്ക് അതുവേണ്ട. തന്റെ പേരില്‍ പാര്‍ട്ടി വരുന്നതിനെ എതിര്‍ത്ത് വിജയ് കോടതിയെ സമീപിച്ചു. ഞാന്‍ പിരിച്ചു വിടുകയും ചെയ്തു. വിജയ് സിനിമയില്‍ നമ്പര്‍ വണ്‍ ആണ്. എല്ലാത്തിലും വിജയ് ഒന്നാമത് എത്തണമെന്ന് ഒരു അച്ഛനെന്ന നിലയില്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ഞാന്‍ പറയില്ല’, എസ്.എ. ചന്ദ്രശേഖര്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട കേസില്‍ ചെന്നൈ സിറ്റി സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പാര്‍ട്ടി പിരിച്ചു വിട്ടുവെന്ന് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തന്റെ പേരോ ചിത്രമോ ആരാധക സംഘടനയുടെ പേരോ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് വിജയ് ഹർജി നൽകിയതിനെ തുടർന്നായിരുന്നു ഈ പിരിച്ചുവിടൽ.
Leave a Comment