GeneralLatest NewsMollywoodNEWS

വാഗ്ദാനം ചെയ്തത് പത്ത് കോടി രൂപ, മോന്‍സന്റെ വീട്ടിലെ സുരക്ഷ അത്ഭുതപ്പെടുത്തുന്നത്: രാജസേനന്‍

മോശയുടെ അംശവടിയും കണ്ണന്‍ വെണ്ണ കുടിച്ച ഉറിയുമൊന്നും കണ്ടില്ല

പുരാവസ്തുക്കളുടെ പേരിൽ കോടികൾ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ ഉന്നത ബന്ധങ്ങളുടെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. സിനിമ – രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖർക്കൊപ്പമുള്ള മോൻസന്റെ ചിത്രങ്ങൾ പുറത്ത് വന്നതിനു പിന്നാലെ ഇയാൾക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകന്‍ രാജസേനന്‍. ടി വി സംസ്‌കാരയ്ക്ക് മോൻസൺ പണം വാഗ്ദാനം ചെയ്തതായി രാജസേനന്‍ വെളിപ്പെടുത്തി. ചാനലിന്റെ ഭാഗമായി മോന്‍സണ്‍ മാവുങ്കലിനെ കണ്ടിട്ടുണ്ടെന്നും ടി വി സംസ്‌കാരയുമായി തനിക്ക് ഇപ്പോള്‍ ബന്ധമില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനു നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.

‘തനിക്ക് ടി വി സംസ്‌കാരയില്‍ ക്രിയേറ്റീവ് ഹെഡിന്റെ ചുമതലയായിരുന്നു. ചാനലിന്റെ ഭാഗമായി മോന്‍സനെ വീട്ടില്‍ പോയി കണ്ടിരുന്നു. ചാനലിന്റെ ചെയര്‍മാനായി വരാനിരിക്കുന്ന ആളെന്ന നിലയിലാണ് മറ്റുള്ളവര്‍ക്കൊപ്പം മോന്‍സനുമായി കൂടിക്കാഴ്ച നടത്തിയത്. പത്ത് കോടി രൂപയാണ് ടി വി സംസ്‌കാരയില്‍ മോന്‍സണ്‍ വാഗ്ദാനം ചെയ്തത്. വേണെങ്കില്‍ കൂടുതല്‍ പണം തരാമെന്നും വേറെ നിക്ഷേപകരെ കണ്ടെത്തിത്തരാമെന്നും മോൻസൺ പറഞ്ഞു. സത്യസന്ധമായ ചാനലായിരിക്കണമെന്ന നിബന്ധന മാത്രമാണ് മുന്നോട്ടുവച്ചത്. ചാനല്‍ ഗംഭീരമാക്കാമെന്നും ഉറപ്പുനല്‍കി – രാജസേനന്‍ പറഞ്ഞു .

read also: വെള്ളം ഒഴുക്കിയിട്ട് പാലം കെട്ടല്ലേ മോഹന്‍ലാലേ : ശാന്തവിള ദിനേശ്

അന്ന് മോന്‍സന്റെ വീട്ടില്‍ പോയപ്പോള്‍ പുരാവസ്തുക്കള്‍ എല്ലാം കണ്ടിരുന്നു. മോശയുടെ അംശവടിയും കണ്ണന്‍ വെണ്ണ കുടിച്ച ഉറിയുമൊന്നും കണ്ടില്ല. എന്നാല്‍ പ്രവാചകന്‍ നിസ്‌കരിച്ച പായയും യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസിന് ലഭിച്ച 30 വെള്ളിക്കാശില്‍ രണ്ടെണ്ണവും കാണിച്ചു. ഒരുപാട് വാച്ചുകളും കണ്ണാടിക്കൂട്ടില്‍ കണ്ടു. എന്നാല്‍ ഇതെല്ലാം സാങ്കേതികമായി എങ്ങനെ ശരിയാകുമെന്ന് അന്നുതന്നെ മോണ്‍സനോട് ചോദിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള പായയെല്ലാം ചിതല് പോലും വരാതെ എങ്ങനെ സൂക്ഷിക്കുമെന്നും ചോദിച്ചു. അപ്പോള്‍ ചില സര്‍ട്ടിഫിക്കറ്റുകളാണ് മോണ്‍സന്‍ കാണിച്ചത്.

അത്ഭുതപ്പെടുത്തുന്ന വസ്തുക്കളാണ് മോന്‍സന്റെ വീട്ടില്‍ കണ്ടത്. നന്തിയുടെ വിഗ്രഹമെല്ലാം അതില്‍ ഉള്‍പ്പെടും. നൂറോളം കാറുകളുണ്ടെന്നാണ് മോണ്‍സന്‍ പറഞ്ഞിരുന്നത്. അതില്‍ 90 എണ്ണം പഴക്കമേറിയതാണെന്നും പത്ത് കാറുകള്‍ ഓടുന്നതാണെന്നും പറഞ്ഞു. മോന്‍സന്റെ വീട്ടിലെ സുരക്ഷ സംവിധാനങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും ഏത് സാധനങ്ങള്‍ നോക്കിയാലും രണ്ട് സുരക്ഷ ജീവനക്കാര്‍ പുറകെ എത്തുമെന്നും രാജസേനന്‍ പറയുന്നു .

വീട് മുഴുവന്‍ സിസിടിവി ക്യാമറകളാണ്. അതിസുരക്ഷാ സംവിധാനം. ക്ഷണിച്ചിട്ടാണ് പോയതെങ്കിലും 20 മിനിറ്റ് പുറത്തുനിന്നു. ക്യാമറയില്‍ കൂടെ തങ്ങളെ നിരീക്ഷിച്ചശേഷമാണ് അകത്തേക്ക് കയറ്റിവിട്ടതെന്നും രാജസേനന്‍ പറഞ്ഞു .

shortlink

Related Articles

Post Your Comments


Back to top button