CinemaGeneralLatest NewsNEWS

‘എന്റെ പേര് ദുരുപയോഗം ചെയ്തു, എനിക്ക് ഒരു ബോഡിഗാര്‍ഡുമില്ല’: മേജർ രവി

കൊച്ചി: പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ പ​ല​രി​ല്‍ ​നി​ന്നാ​യി കോടികൾ ത​ട്ടി​യ കേസിൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായ മോന്‍സന്‍ മാവുങ്കലിന് നിരവധി പ്രമുഖരുമായി അടുപ്പമുണ്ട്. അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന് സുരക്ഷ നല്‍കിയിരുന്നത് തന്റെ കമ്പനിയല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ മേജര്‍ രവി രംഗത്ത്. തന്റെ പേര് ദുരുപയോഗം ചെയ്തത് താൻ മുൻപ് കമ്പനിയില്‍ നിന്നും പുറത്താക്കിയ പ്രദീപ് എന്നയാള്‍ ആണെന്നാണ് മേജർ രവിയുടെ വെളിപ്പെടുത്തൽ.

‘ഐഎസ്എല്‍ മത്സരങ്ങള്‍ കേരളത്തില്‍ നടക്കുന്ന സമയത്ത് ഞാൻ കൂടി ഡയറക്ടറായിരിക്കുന്ന തണ്ടര്‍ ഫോഴ്‌സില്‍ പ്രദീപ് എന്ന ഈ വ്യക്തി ഉണ്ടായിരുന്നു. ഹൈദരാബാദില്‍ ഒരു അതിഥിയ്‌ക്കൊപ്പം സുരക്ഷാ ജോലിയില്‍ നിയോഗിക്കപ്പെട്ട പ്രദീപിനെതിരെ ഒരു പരാതി വന്നതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. എന്നാല്‍, ഇയാള്‍ വീണ്ടും തണ്ടര്‍ഫോഴ്‌സിന്റെ പേരു പറഞ്ഞാണ് പുതിയ ജോലികള്‍ കണ്ടെത്തുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. തണ്ടര്‍ഫോഴ്‌സിന്റെ യൂണിഫോമും ഇയാള്‍ ഉപയോഗിച്ചിരുന്നു.

Also Read:‘ബാലയും മോൻസനും തമ്മിൽ നല്ല ബന്ധം’: ബാലയെ കുടുക്കി താരത്തിന്റെ ആദ്യഭാര്യയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തൽ

ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതുമാണ്. അതിനുശേഷം ആ യൂണിഫോം അവര്‍ ഉപയോഗിച്ചിട്ടില്ല. ആറു മാസം മുമ്പാണ് യൂണിഫോം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടതും നടപടി സ്വീകരിച്ചതും. പ്രദീപ് ഒരു പ്രവാസി വ്യവസായിയുടെ ഭാര്യയോട് തന്റെ ബോഡിഗാര്‍ഡ് ആയിരുന്നു എന്ന് പറഞ്ഞ് പരിചയപ്പെട്ടുവെന്നത് ഞാൻ അറിയുന്നത് ഇന്നാണ്. ഇന്നു രാവിലെ ഫെയ്‌സ്ബുക്കില്‍ ഒരു സ്ത്രീയുടെ സന്ദേശം ലഭിച്ചു. കഴിഞ്ഞാഴ്ച പ്രദീപ് എന്നയാള്‍ മേജര്‍ രവിയുടെ ബോഡിഗാര്‍ഡ് ആയിരുന്നെന്ന് പരിചയപ്പെടുത്തി സമീപിച്ചിരുന്നെന്ന് ആ സ്ത്രീ പറഞ്ഞു. ഇപ്പോള്‍ മോന്‍സന്‍ എന്ന വ്യക്തിയുടെ ബോഡിഗാര്‍ഡ് ആയി ജോലി ചെയ്യുകയാണെന്നും അയാള്‍ അവരോട് പറഞ്ഞു. ഇവരുടെ സന്ദേശം കണ്ടപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസിലാക്കുന്നത്. ഞാൻ ഒരിക്കലും സുരക്ഷയ്ക്ക് വേണ്ടി ബോഡിഗാര്‍ഡിനെ വച്ചിട്ടില്ല. എനിക്ക് ഒരു ബോഡിഗാര്‍ഡുമില്ല, അതിന്റെ ആവശ്യവുമില്ല’, മേജർ രവി മനോരമ ഓൺലൈനോട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button