ദുർഗ കൃഷ്ണയും കൃഷ്ണ ശങ്കറും ഒന്നിച്ച ‘കുടുക്ക് 2025’ ചിത്രത്തിലെ ഗാനരംഗത്തിൽ ലിപ് ലോക്ക് രംഗം ചെയ്തതിനെ കുറിച്ച് തുറന്നുപറയുകയാണ് നടി ദുർഗ കൃഷ്ണ. ‘മാരൻ മറുകിൽ ചേരും’ എന്ന റൊമാന്റിക് ഗാനം ചിത്രീകരിച്ചതിനെ കുറിച്ചാണ് ദുർഗ കൃഷ്ണ പറയുന്നത്.
‘ലിപ് ലോക്കിന് മുമ്പ് കിച്ചുവിന് മൊയ്സ്ചറൈസർ, പെർഫ്യൂം ഒക്കെ അടിപ്പിക്കും. താൻ മുമ്പ് രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട്. കിച്ചുവിന് നാണമായിരുന്നു. സിനിമയ്ക്ക് സ്ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. കഥ പറഞ്ഞുതരും. ഒരു സ്മൂച്ച് ചെയ്യേണ്ടതുണ്ട് എന്നാണ് സംവിധായകൻ ബിലഹരി പറഞ്ഞത്. നാണമുണ്ടായിരുന്ന കിച്ചു ആക്ഷൻ പറഞ്ഞപ്പോൾ വൻ പെർഫോമൻസായിരുന്നു. നമ്മുടെ ജോലിയല്ലേ, തൊഴിലല്ലേ ആ വിചാരത്തിലാണ് ചെയ്യുന്നത്’.
‘ഫൈറ്റ് ചെയ്തു മുട്ട് പ്രശ്നമായി മൂന്നാഴ്ച കിടന്നിട്ട് ആരും ഒന്നും ചോദിച്ചില്ല. രണ്ട് സെക്കൻഡ് ലിപ് ലോക്ക് കഴിഞ്ഞതോടെ എല്ലാവരും അത് ചോദിക്കലായിരുന്നു. ലിപ് ലോക്ക് സീൻ കാണിച്ചത് ഭയങ്കര സ്ലോമോഷനിൽ ആയിരുന്നു. ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ പിന്നെ കട്ടില്ല. വേണ്ടത് എടുക്കാൻ പറ്റുന്ന ലൈനാണ് ബിലഹരിക്ക്’.
Read Also:- തനിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച നടനെക്കുറിച്ച് നിഖില വിമല്‍
‘താനും കിച്ചുവും കൂടി ലിപ് ലോക്ക് ചെയ്യുന്നു. ആദ്യം നെറ്റിയിൽ പിന്നെ മൂക്കിൽ. ഇനി എവിടെയെന്ന് കിച്ചു സ്വകാര്യത്തിൽ തന്നോട് ചോദിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ലിപ് ലോക്ക് കഴിഞ്ഞ് തങ്ങൾ കട്ട് എന്ന് പറഞ്ഞപ്പോഴാണ് നിർത്തിയത്’ ദുർഗ പറഞ്ഞു.
Post Your Comments