CinemaLatest NewsMollywood

ഇനിയുള്ള നാല്‍പ്പത് ദിവസം മമ്മൂട്ടിക്കൊപ്പം, സിനിമ വിജയിക്കുന്നതിനേക്കാള്‍ എനിക്ക് പ്രധാനം അതായിരുന്നു

എന്‍റെ സിനിമകളില്‍ 'വര്‍ഷം' എന്ന സിനിമ എനിക്ക് എന്നും സ്പെഷ്യലാണ്

മമ്മൂട്ടിയുമായി സിനിമ ചെയ്തതിന്റെ എക്സിപീരിയന്‍സ് പറഞ്ഞു സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ‘വര്‍ഷം’ എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്റെ മനസ്സില്‍ ആ സിനിമയുടെ മഹാ വിജയത്തെക്കുറിച്ചോ, അത് എത്രത്തോളം നന്നായി വരും എന്നതിനെക്കുറിച്ചോ ഒന്നുമായിരുന്നില്ല താന്‍ ചിന്തിച്ചതെന്നു സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

‘എന്‍റെ സിനിമകളില്‍ ‘വര്‍ഷം’ എന്ന സിനിമ എനിക്ക് എന്നും സ്പെഷ്യലാണ്. ആ സിനിമ ചെയ്യാന്‍ പോകുമ്പോള്‍ ഇത് വലിയ വിജയമാകണമെന്നോ, സിനിമ നൂറു ദിവസം ഓടണമെന്നോ എന്നൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ഞാന്‍ മമ്മുക്കയ്ക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ പോകുന്നു. ഇനിയുള്ള നാല്‍പ്പത് ദിവസങ്ങള്‍ മമ്മുക്കയ്ക്കൊപ്പമാണ്. അത് മനോഹരമയിരിക്കണേ എന്നേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ‘പാസഞ്ചര്‍’ എന്ന സിനിമയുടെ കഥ പറയാന്‍ ഞാന്‍ മമ്മുക്കയുടെ അടുത്ത് പോയിരുന്നു. ‘പളുങ്ക്’ സിനിമയുടെ ലൊക്കേഷനില്‍ വച്ച്. സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരു മലയാള സംവിധായകനും ആഗ്രഹിക്കുന്ന കാര്യമാണ് മമ്മുക്കയുമായി ഒരു സിനിമ ചെയ്യുക എന്നുള്ളത്. ‘വര്‍ഷം’എന്ന സിനിമയിലൂടെ എനിക്ക് അങ്ങനെയൊരു അവസരം ലഭിച്ചതില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്’. രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button