മലയാളികളുടെ പ്രിയനടനാണ് പൃഥ്വിരാജ് സുകുമാരൻ. തന്റേതായ നിലപാടുകൾ കൊണ്ട് മാറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തനാണ് പൃഥ്വി. അടുത്തിടെ ലക്ഷദ്വീപ് വിഷയത്തിൽ ആദ്യമായി പരസ്യ പ്രതികരണം നടത്തിയത് താരമായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ലക്ഷദ്വീപ് വിഷയം ചർച്ചയായതും സേവ് ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടതും. വിവാദങ്ങൾക്കിടെയായിരുന്നു സൈമ അവാർഡ് പ്രഖ്യാപിച്ചത്. അവാര്‍ഡില്‍ ഇരട്ടനേട്ടുമായി താരമുണ്ടായിരുന്നു. ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരവുമായിരുന്നു പൃഥ്വിരാജിനെ തേടിയെത്തിയത്.
പൃഥ്വിരാജിനെ അഭിനന്ദിച്ച് നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. സംവിധായക ഐഷ സുൽത്താനയും പൃഥ്വിയെ പുകഴ്ത്തിയിരിക്കുകയാണ്. മലയാള സിനിമയിൽ ആദ്യമായാവും ഒരാൾ തന്നെ മികച്ച സംവിധായകനും നടനുമുള്ള അവാർഡ് ഒന്നിച്ച് നേടുന്നത് എന്നായിരുന്നു ഐഷ സുൽത്താന പ്രതികരിച്ചത്. ഞങ്ങളുടെ യഥാർത്ഥ ജീവിതത്തിലെ നായകൻ എന്ന ഹാഷ്ടാഗും താരം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്.
പൃഥ്വിരാജിന് പുറമെ നടി മഞ്ജു വാര്യര്‍ക്കും രണ്ട് അവാര്‍ഡുകള്‍ ഇത്തവണ ലഭിച്ചിരുന്നു. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്‌കാരമാണ് മഞ്ജു നേടിയത്. പ്രതിപൂവന്‍ കോഴി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും ആദ്യ തമിഴ് ചിത്രമായ അസുരനിലൂടെയുമാണ് മഞ്ജു മികച്ച നടിയായി മാറിയത്. സൈമ അവാർഡിൽ പങ്കെടുത്ത, അവാർഡുകൾ വാരിക്കൂട്ടിയ എല്ലാ താരങ്ങൾക്കും പ്രേക്ഷകർ നിറഞ്ഞ സ്വീകരണമായിരുന്നു സോഷ്യൽ മീഡിയകൾ വഴി നൽകിയത്.
Post Your Comments