തെന്നിന്ത്യൻ താരം സാമന്തയുടെ വിവാഹ മോചന വാർത്തയാണ് ഇപ്പോൾ ഗോസിപ്പ് കോലങ്ങളിലെ ചൂടൻ ചർച്ച. സാമന്തയും ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയും വേര്‍പിരിയുന്നതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചു ഇത് വരെയും പ്രതികരിച്ചിട്ടില്ല. താരത്തിന്റെ വസ്ത്ര ബ്രാന്‍ഡായ സാകിയുടെ ഒന്നാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇതിനെ തുടർന്ന് സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി സാമന്ത സംവദിക്കാനെത്തിയിരുന്നു. ഒരു ആരാധകന്റെ ചോദ്യത്തിനു സാമന്ത നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
read also: വെള്ളം ഒഴുക്കിയിട്ട് പാലം കെട്ടല്ലേ മോഹന്‍ലാലേ : ശാന്തവിള ദിനേശ്
മുംബൈയിലേക്ക് താമസം മാറുകയാണോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതിന് താരം നല്‍കിയ മറുപടി ഇങ്ങനെ: ‘എവിടെനിന്നാണ് ഈ അഭ്യൂഹങ്ങള്‍ ആരംഭിക്കുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ നൂറു കണക്കിനുവരുന്ന മറ്റു അഭ്യൂഹങ്ങള്‍ പോലെ ഇതും സത്യമല്ല. ഹൈദരാബാദ് എന്റെ വീടാണ്. എന്നും എന്റെ വീടായി തന്നെയിരിക്കും. ഹൈദരാബാദാണ് എനിക്ക് എല്ലാം തന്നത്. ഞാന്‍ ഇവിടെ ഇനിയും സന്തോഷമായി ജീവിക്കും’ – സാമന്ത പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
Post Your Comments