സംവിധായകനെന്ന നിലയില്‍ ഭേദപ്പെട്ട സിനിമകള്‍ ചെയ്തു കയ്യടി നേടിയ രമേശ് പിഷാരടി അഭിനേതാവ് എന്ന നിലയില്‍ താനൊരു പരാജിതനാണെന്ന് തുറന്നു സമ്മതിക്കുകയാണ്. ആദ്യ സിനിമയായ ‘കപ്പല്‍ മുതലാളി’ എന്ന ചിത്രത്തില്‍ താന്‍ ചെയ്ത ഒരു രംഗം സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധം മോശമായി പോയെന്നും രമേശ് പിഷാരടി പറയുന്നു.
സിനിമയില്‍ റൊമാന്റിക് വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും ‘നീ പ്രണയിച്ചോളൂ’ എന്ന് പറഞ്ഞു ആരും ഒരു കഥാപാത്രവും നല്‍കിയിട്ടില്ലെന്നും രമേശ് പിഷാരടി പങ്കുവയ്ക്കുന്നു.
‘സിനിമയില്‍ ഞാന്‍ റൊമാന്‍സ് ചെയ്തിട്ടില്ല. ആരും അതിനുള്ള അവസരവും തന്നിട്ടില്ല. ‘നീ എന്റെ സിനിമയില്‍ പ്രണയിച്ചോളൂ’ എന്ന് പറഞ്ഞു ആരും വിളിച്ചിട്ടില്ല. ആക്ഷന്റെ കാര്യം പറഞ്ഞാല്‍ അതിലും രസമാണ്. ഞാന്‍ ആകെ ചെയ്ത ഒരേയൊരു ആക്ഷന്‍ ‘കപ്പല്‍ മുതലാളി’ എന്ന സിനിമയിലേതാണ്. അതാണേല്‍ കൈവിട്ടു പോയ സീനാണ്’.
‘സിനിമയുടെ അവസാന ഭാഗത്ത് ഞാന്‍ നീന്തി നീന്തി ഒരു ഹൗസ് ബോട്ടില്‍ പിടിച്ചു കയറണം. എനിക്കാണേല്‍ നീന്തലും വലിയ വശമില്ല. ഞാന്‍ ആ സീന്‍ ചെയ്തപ്പോള്‍ അത് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത വിധം മോശമായിരുന്നു. കുരങ്ങന്മാരൊക്കെ മരത്തില്‍ വലിഞ്ഞു പിടിച്ചു കയറുന്ന പോലെയൊക്കെ തോന്നും’. രമേശ് പിഷാരടി പറയുന്നു.
Post Your Comments