മമ്മൂട്ടി എന്ന നടനില്‍ നിന്ന് ലഭിച്ച ഏറ്റവും മികച്ച ഉപദേശത്തെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന് ലാല്‍ ജോസ്. ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്തപ്പോള്‍ മമ്മൂട്ടിയുടെ ഹെയര്‍ സ്റ്റൈലുമായി ബന്ധപ്പെട്ട ഒരു അനുഭവ കഥയും ലാല്‍ ജോസ് പങ്കുവയ്ക്കുന്നു.
ലാല്‍ ജോസിന്റെ വാക്കുകള്‍
‘മമ്മുക്ക എന്നോട് പറഞ്ഞിട്ടുള്ളതല്ല. മറ്റുള്ളവരോട് പറയുന്നത് കേട്ടിട്ടുള്ളതാണ്. പക്ഷേ ആ വാക്കുകള്‍ അത്രത്തോളം വിലപ്പെട്ടതാണ് എന്ന് എനിക്ക് തോന്നി. ‘നിന്നെ ഒരാള്‍ ഇന്‍സള്‍ട്ട് ചെയ്തു സംസാരിച്ചാല്‍ നീ അപ്പോള്‍ തന്നെ മറുപടി പറയരുത്, അങ്ങനെ പറഞ്ഞാല്‍ ആ കണക്ക് അവിടെ തീരും. അത് പടച്ചോന്റെ കണക്കിലേക്ക് വിടാനുള്ളതാണ്, അവിടെ തീര്‍ക്കാനുള്ളതാണ്. മമ്മുക്ക പലരോടും പറഞ്ഞ ഈ ഉപദേശം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആര്‍ക്കും കടമെടുക്കാവുന്ന മാസ് ഡയലോഗാണത്’.
Read Also:- ഞാന്‍ അഭിനയിച്ചു കുളമാക്കിയ സീന്‍ സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാതെയായി: രമേശ് പിഷാരടി
‘മമ്മുക്കയെ കുറിച്ചു ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന മറ്റൊരു രസകരമായ കാര്യം എന്തെന്നാല്‍ ‘ഒരു മറവത്തൂര്‍ കനവ്’ ചെയ്യുന്ന സമയത്ത് മമ്മുക്കയോട് മുടി പറ്റയടിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ മമ്മുക്കയുടെ നിലവിലുള്ള ലുക്കില്‍ നിന്ന് മാറ്റം വരുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. എന്റെ മനസ്സിലെ ‘ചാണ്ടിച്ചായന്’ ഈ വിധമാണ്. അത് മാറ്റാതെ ഈ സിനിമ മുന്നോട്ട് പോകില്ല എന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ പിടിവാശിയുള്ള ഒരു കുട്ടിയെ പോലെ മമ്മൂക്ക അത് അനുസരിക്കുകയായിരുന്നു’. ലാല്‍ ജോസ് പറയുന്നു.
Post Your Comments