താലിബാനും ആര്‍എസ്എസും ഒരുപോലെയെന്ന പരാമര്‍ശത്തില്‍ ഗാനരചയിതാവ് ജാവേദ് അക്തറിന് കാരണം കാണിക്കല്‍ നോട്ടീസ്. താനെ കോടതിയാണ് നോട്ടീസ് അയച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടകേസിനെ തുടര്‍ന്നാണ് നടപടി. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്-ജോയിന്റ് സിവില്‍ ജഡ്ജ് ജാവേദ് അക്തറിനോട് നവംബര്‍ 12ന് കോടതി മുമ്പാകെ ഹാജരാകാന്‍ ഉത്തരവിട്ടു.
ജാവേദ് അക്തര്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചുവെന്നാണ് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആദിത്യ മിശ്ര വാദിച്ചത്. മാനനഷ്ടത്തിന് ഒരു കോടി രൂപയാണ് അദ്ദേഹത്തില്‍ നിന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിവേക് ചാമ്പനീകര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments