പ്രശസ്ത ഗായിക ലതാമങ്കേഷ്കറിന്റെ 92-ാം ജന്മദിനമാണിന്ന്. ഇപ്പോഴിതാ ലതാ മങ്കേഷ്കറിന് ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസ. ലതാ ദീതിയുടെ മധുര ശബ്ദം ലോകം മുഴുവന്‍ മുഴങ്ങിക്കേള്‍ക്കുന്നു എന്നാണ് മോദി ട്വീറ്റ് ചെയ്തത്.
‘പ്രിയപ്പെട്ട ലതാ ദീതിക്ക് ജന്മദിനാശംസകള്. അവരുടെ മധുരശബ്ദം ലോകം മുഴുവന്‍ മുഴങ്ങിക്കേള്‍ക്കുന്നു. വിനയവും ഇന്ത്യന്‍ സംസ്കാരത്തോടുള്ള അവരുടെ അടങ്ങാത്ത അഭിനിവേശവും കൊണ്ട് വലിയ ആദരവുകള്‍ അര്‍ഹിക്കുന്നുണ്ടവര്‍.അവരുടെ ആരോഗ്യമുള്ള ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു’- പ്രധാനമന്ത്രി കുറിച്ചു.
Birthday greetings to respected Lata Didi. Her melodious voice reverberates across the world. She is respected for her humility & passion towards Indian culture. Personally, her blessings are a source of great strength. I pray for Lata Didi’s long & healthy life. @mangeshkarlata
— Narendra Modi (@narendramodi) September 28, 2021
Post Your Comments