കുറിച്ചി: ചലച്ചിത്ര-സീരിയൽ നടി ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന്. നിരവധി സീരിയലുകളിലും സിനിമകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020-ലെ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്കാരം നൽകി ആദരിച്ചിരുന്നു. ചങ്ങനാശേരി കുറിച്ചി സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളും, തലശേരി മാഹി സ്വദേശി വിനോദിന്റെ ഭാര്യയുമാണ്.
Post Your Comments