1980 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടനായിരുന്നു ശങ്കർ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ശങ്കർ മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലെ വേഷം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ, തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ നായക വേഷത്തിൽ തിളങ്ങി. എന്നാൽ പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിന്ന ശങ്കർ ഭ്രമം എന്ന പൃഥ്വിരാജ് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പഴയകാല സിനിമ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ശങ്കർ.
ആദ്യ ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ, തുടർച്ചയായി കാമുക വേഷങ്ങളാണ് തന്നെ തേടിയെത്തിയതെന്ന് ശങ്കർ പറയുന്നു. ഇത് മടുത്തിട്ടാണ് മോഹൻലാൽ നായകനായ കിഴക്കുണരും പക്ഷി എന്ന ചിത്രത്തിലെ പ്രതിനായക വേഷം താൻ ചോദിച്ചു വാങ്ങിയതെന്നും ശങ്കർ പറയുന്നു.
‘1980കളുടെ രണ്ടാം പകുതിയായപ്പോഴേക്കും കാമുക വേഷങ്ങൾ മടുത്തു തുടങ്ങി. സുഖമോ ദേവിയിൽ അഭിനയിക്കുന്ന കാലത്തു വേണു നാഗവള്ളിയോടു ചോദിച്ചു വാങ്ങിയതാണു 1991ൽ കിഴക്കുണരും പക്ഷിയിൽ അവതരിപ്പിച്ച പ്രതിനായക വേഷം’. (മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പ്രതിനായകനായി അരങ്ങേറ്റം കുറിച്ച മോഹൻലാലായിരുന്നു കിഴക്കുണരും പക്ഷിയിൽ നായകൻ), ശങ്കർ പറഞ്ഞു.
Post Your Comments