GeneralLatest NewsMollywoodNEWS

‘കിരീടം പാലം’ ഇനി ടൂറിസ്റ്റുകൾക്ക്: പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

ലോക ടൂറിസം ദിനത്തിൽ ‘കിരീടം പാലം’ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രിയും നേമം എംഎൽഎയുമായ വി ശിവൻകുട്ടി. പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാകപ്രദേശം മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താനാണു പദ്ധതി.  സിബി മലയിൽ സംവിധാനം ചെയ്ത ‘കിരീട’ത്തിൽ പല രംഗങ്ങളിലും ഈ പാലം കാണിക്കുന്നുണ്ട്. കിരീടം കണ്ടവര്‍ ഒരിക്കലും മറക്കാത്തതാണ് ചിത്രത്തിലെ കഥാപാത്രമെന്ന പോല വെള്ളായണികായലിനടുത്തെ ഈ പാലവും.

‘മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു.

കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം മണ്ഡലത്തിൽ ആണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്.

പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്. ലോക ടൂറിസം ദിനത്തിൽ തന്നെ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതിൽ അതിയായ സന്തോഷമുണ്ട്,’ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

shortlink

Post Your Comments


Back to top button