സുരാജ് വെഞ്ഞാറമൂട് നായകനാഎത്തുന്ന ഏറ്റവും പുതിയ പുതിയ സിനിമയുടെ ചിത്രീകരണം ഒക്ടോബർ രണ്ടിന് ദുബായിൽ ആരംഭിക്കുന്നു. അലി ഗ്രാറ്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്നു. വ്യത്യസ്ഥമായ അവതരണ ഭംഗിയിലൂടെ ശ്രദ്ധേയമായ ‘ലുക്കാചിപ്പി ‘ എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
പ്രവാസി മലയാളികളുടെ ജീവിതത്തിലെ ചില സംഭവങ്ങൾ കാലിക പ്രാധാന്യത്തോടെയും നർമ്മത്തിലൂടെയും അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ. സിദ്ദിഖ്, ലെന, ഗായത്രി അരുൺ, സാഗർ സൂര്യ (കുരുതി ഫെയിം) സുധീർ പറവൂർ എന്നിവരും യു. എ. ഇയിൽ നിന്നുള്ള നിരവധി കലാകാരന്മാരും കലാകാരികളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ശ്രീകുമാർ അറയ്ക്കലിൻ്റേതാണ് തിരക്കഥ. സ്കിപ്റ്റ് ഡോക്ടറേറ്റിംഗ് – ഗോഡ്ഭിബാബു. ഹരി നാരായണൻ്റെ വരികൾക്ക് ഷാൻ റഹ്- മാൻ ഈണം പകരുന്നു. പ്രകാശ് വേലായുധൻ ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം അജി. മേക്കപ്പ് – സജി കാട്ടാക്കട. കോസ്റ്റ്യം ഡിസൈൻ – ഇർഷാദ്. നിശ്ചല ഛായാഗ്രഹണം – പ്രേംലാൽ പട്ടാഴി. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ. ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം. പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ.
വാഴൂർ ജോസ്.
Post Your Comments