ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ മാധവൻ നായകനാകുന്ന ‘റോക്കറ്ററി ദി നമ്പി എഫ്ക്ട്’ എന്ന ചിത്രം റിലീസ് ചെയ്യുന്നത് ലോക വിഡ്ഢി ദിനമായ ഏപ്രില്‍ ഒന്നിനാണ്. ഇത്രയും വലിയ ബ്രഹ്മാണ്ട ചിത്രം റിലീസ് ചെയ്യാൻ ഈ ദിവസം തന്നെ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകർ.
സ്വന്തം രാജ്യത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച്, രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രയത്നിക്കുകയും ചെയിത് പിന്നീട് ചതിയിലൂടെ ജീവിതം നഷ്ടപ്പെടുത്തിയ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളിൽ ഒരാളായി മാറിയ നമ്പി നാരായണന്റെ ജീവിതം പറയാൻ ഇതിലും നല്ല മറ്റൊരു ദിവസമില്ല എന്നതുകൊണ്ടാണ് റിലീസ് ഏപ്രിൽ ഒന്നിന് തീരുമാനിച്ചതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
https://www.instagram.com/p/CUUOIH1F884/?utm_source=ig_web_copy_link
നേരത്തെ ചിത്രത്തിന്റെ ട്രെയിലറും ഏപ്രിൽ ഒന്നിനായിരുന്നു റിലീസ് ചെയ്തത്.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.
Post Your Comments