GeneralLatest NewsMollywoodNEWS

‘മുടിയിലും മുഖത്തുമെല്ലാം കുപ്പിച്ചില്ലായിരുന്നു, അന്ന് ഫ്രണ്ട്‌സ് തിരിഞ്ഞ് നോക്കിയില്ല: അനുഭവം തുറന്നു പറഞ്ഞ് പേളി

എല്ലാവരും അറിയുന്നത് പോലെ പ്രശസ്തയാവണമെന്ന് ഞാന്‍ ആഗ്രഹിച്ചത് ഇക്കാര്യങ്ങള്‍ നിങ്ങളോട് പറയാന്‍ വേണ്ടിയാണ്

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് പേളി മാണി. അവതാരകയായും നടിയായും ശ്രദ്ധനേടിയ പേളി തന്റെ യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയുമെല്ലാം വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ന്യൂഇയറിനു ദിവസങ്ങൾക്ക് മുൻപ് തനിയ്ക്ക് സംഭവിച്ച ഒരു അപകടത്തെക്കുറിച്ചു തുറന്നു പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.

ക്രിസ്തുമസ് ആഘോഷമൊക്കെ കഴിഞ്ഞ് പുതിയ കാറില്‍ ഓവര്‍സ്പീഡായി വന്ന് നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ചെന്ന് ഇടിച്ചുവെന്നും അപകടത്തിൽ 18 സ്റ്റിച്ചായിരുന്നു തലയില്‍ എന്നും ഈ അപകടത്തിൽ തന്റെ സുഹൃത്തുക്കൾ ആരും കൂടെ ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

read also: ‘റോക്കട്രി ദി നമ്പി എഫ്ക്ട്’ മാധവൻ ചിത്രത്തിന്റെ റിലീസ് ലോക വിഡ്ഢി ദിനത്തിൽ: കാരണം വ്യക്തമാക്കി അണിയറപ്രവർത്തകർ

പേളിയുടെ വാക്കുകൾ ഇങ്ങനെ..

‘2012 ഡിംസബര്‍ വെളുപ്പിന് മൂന്ന് മണി. എനിക്കന്ന് 26 വയസ്.

അന്നൊക്കെ അലമ്ബായി നടക്കുകയായിരുന്നു ഞാന്‍. ക്രിസ്തുമസ് ആഘോഷമൊക്കെ കഴിഞ്ഞ് പുതിയ കാറില്‍ ഓവര്‍സ്പീഡായി വന്ന് നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ഞാന്‍ ചെന്ന് ഇടിച്ചു. കാര്‍ മുഴുവനും പോയി. 18 സ്റ്റിച്ചായിരുന്നു തലയില്‍. തലമുടിയൊക്കെ എടുത്ത് കളഞ്ഞിരുന്നു. എന്റെ മുഖം പോയെന്നാണ് അന്ന് കരുതിയത്. അതിന് ശേഷം 4 ദിവസത്തിനുള്ളില്‍ ന്യൂയര്‍ ആണ്. ഡ്രീംസ് ഹോട്ടലില്‍ ന്യൂ ഇയര്‍ ഇവന്റ് നടക്കുമ്ബോള്‍ അതിന്റെ ആങ്കറായി തലയിലൊരു കെട്ടും കെട്ടി ഞാന്‍ ആങ്കറിങ് ചെയ്തു. എന്നും ഞാന്‍ ആഗ്രഹിച്ചിരുന്ന കുറേ കാര്യങ്ങളുണ്ട്.

എല്ലാവരും അറിയുന്നത് പോലെ പ്രശസ്തയാവണമെന്ന് ഞാന്‍ ആഗ്രഹിച്ചത് ഇക്കാര്യങ്ങള്‍ നിങ്ങളോട് പറയാന്‍ വേണ്ടിയാണ്. ചെറുപ്പം മുതല്‍ ഡാഡിയും മറ്റുള്ളവരും എനിക്ക് പറഞ്ഞ് തന്നിട്ടുള്ള കാര്യങ്ങളാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നത്. എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. മുടിയിലും മുഖത്തുമെല്ലാം കുപ്പിച്ചില്ലായിരുന്നു. എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റാത്ത ആ 4 ദിവസം ഡാഡിയും മമ്മിയുമാണ് എന്നെ നന്നായി സഹായിച്ചത്. അന്നൊക്കെ എനിക്ക് ഒത്തിരി ഫ്രണ്ട്സ് ഉണ്ട്. എന്റെ ഭയങ്കര കൂട്ടുകാരാണെന്ന് പറഞ്ഞ് ഞാന്‍ കൊണ്ടു നടന്നിരുന്ന ഒരാളും ആക്സിഡന്റിന് ശേഷം എനിക്കൊപ്പം ഉണ്ടായിരുന്നില്ല. ആകെപ്പാടെ ഉണ്ടായിരുന്നത് ഞാന്‍ കൂട്ടുകാരുടെ കൂടെ പോവുമ്ബോള്‍ വിഷമിച്ചിരുന്ന എന്റെ അച്ഛനും അമ്മയും മാത്രമാണ്. അവരെ തിരിച്ചറിഞ്ഞതും അന്നേരമാണ്.’

shortlink

Related Articles

Post Your Comments


Back to top button