ബാഹുബലി എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് അനുഷ്ക ഷെട്ടി. പതിനാറ് വര്‍ഷമായി തെലുങ്ക് – തമിഴ് സിനിമാ ലോകത്ത് നിറഞ്ഞു നില്ക്കുന്നു അനുഷ്ക ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. നടിയുടെ വിവാഹവുമായി സംബന്ധിച്ച് നിരവധി ഗോസിപ്പുകൾ ഉയർന്നിരുന്നു. നടൻ പ്രഭാസുമായി പ്രണയത്തിലാണെന്നും, ഇരുവരും ഉടൻ വിവാഹിതരാകുവെന്നും എന്നെല്ലാം വലിയതോതിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കൾ ആണെന്ന് അറിയിച്ചുകൊണ്ട് ഇരുവരും നേരിട്ടെത്തിയതോടെ, അനുഷ്കയും ഒരു നിർമ്മാതാവിനെയും വെച്ച് വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ പിന്നീട് ഉയർന്ന ഒരു ഗോസിപ്പുകളോടും അനുഷ്ക പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അനുഷ്കയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
2022 ല്‍ അനുഷ്കയ്ക്ക് വിവാഹം നടക്കും എന്നാണ് പുതിയ പ്രവചനം. അനുഷ്കയുടെ കുടുംബ ജ്യോത്സ്യന് നടിയുടെ ജാതകം നോക്കിയത്രെ. നാല്പത് വയസ്സ് ആവുമ്പോഴേക്കും അനുഷ്കയുടെ വിവാഹം നടന്നിരിയ്ക്കും എന്നാണ് അതിൽ പറയുന്നത്. എന്നാൽ അനുഷ്കയുടെ ഭാവി വരന് സിനിമാ ലോകത്ത് നിന്നും ആയിരിയ്ക്കില്ല. മറ്റൊരു മേഖലയില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയായിരിയ്ക്കുമത്രെ. വിവാഹ ശേഷവും അനുഷ്ക ഇപ്പോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന തൊഴിലില്‍ ശോഭിയ്ക്കും എന്നും ജാതകത്തില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments