മണിരത്നം എന്ന സംവിധായകനെ പരിചയപ്പെടുന്നത് സുഹാസിനി വഴിയാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി സിനിമയിലൂടെ താനും സുഹാസിനിയും ഒന്നിച്ച് വര്‍ക്ക് ചെയ്ത സൗഹൃദമാണ് മണിരത്നം എന്ന സംവിധായകനിലേക്ക് തനിക്ക് എത്താന്‍ കാരണമായതെന്നും ലാല്‍ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.
‘ഞാന്‍ സുഹാസിനി വഴിയാണ് മണിരത്നം എന്ന സംവിധായകനിലേക്ക് എത്തുന്നത്. എനിക്ക് സുഹാസിനിയെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പരിചയമുണ്ട്. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന ഫാസില്‍ സാറിന്റെ സിനിമയില്‍ ഞാന്‍ സഹസംവിധായകനായി വര്‍ക്ക് ചെയ്യുമ്പോള്‍ തൊട്ടുള്ള പരിചയമാണ്. മണിരത്നം സാറിന്റെ ‘കണ്ണത്തില്‍ മുത്തമിട്ടാല്‍’ എന്ന സിനിമ തമിഴില്‍ വലിയ പരാജയമായിരുന്നു’.
Read Also:- 500 വര്‍ഷം കഴിഞ്ഞാലും പ്രേക്ഷകരിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം: വിനയ് ഫോർട്ട്
‘എനിക്ക് ആ സിനിമ കണ്ടിട്ട് സാറിനെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സുഹാസിനിയെ കോണ്ടാക്റ്റ് ചെയ്തിട്ട് ഞാന്‍ സാറുമായി സംസാരിച്ചു. ‘കണ്ണത്തില്‍ മുത്തമിട്ടാല്‍’ എന്ന സിനിമയെക്കുറിച്ച് ഞങ്ങള്‍ കുറെ നേരം സംസാരിച്ചു. ഒടുവില്‍ ഞാന്‍ എന്റെ മനസ്സിലുള്ള ആഗ്രഹം പറഞ്ഞു. എനിക്ക് സാറിന്റെ സിനിമയില്‍ അഭിനയിക്കണം. അതിനെന്താ നമുക്ക് ഒന്നിക്കാമെന്ന് അദ്ദേഹവും പറഞ്ഞു’ ലാല്‍ പറയുന്നു.
Post Your Comments