GeneralLatest NewsMollywoodNEWSSocial Media

എന്റെ സങ്കടം കേൾക്കാൻ ആളുണ്ട്, വേറെ ആരും ബുദ്ധിമുട്ടണ്ട: സൈബറിടത്തെ മോശം പ്രവണതകൾക്കെതിരെ അശ്വതി

ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അശ്വതി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അശ്വതി പങ്കുവെയ്ക്കാറുള്ള കുറിപ്പുകൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ സൈബര്‍ ലോകത്തെ മോശം പ്രവണതകളെക്കുറിച്ച് അശ്വതി എഴുതിയ കുറിപ്പാണ് ചർച്ചയാകുന്നത്.

കഴിഞ്ഞ ദിവസം ഒരാള്‍ ഇന്‍സ്റ്റഗ്രാം മെസേജ് അയച്ചെന്നും, എന്നാല്‍ ആദ്യമാദ്യം ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരമാണെന്ന് പറഞ്ഞ് ചാറ്റ് തുടങ്ങിയെങ്കിലും, പിന്നീട് ചിത്രം വരയ്ക്കട്ടെ, ആ കണ്ണുകള്‍ കണ്ടാലറിയാം എന്തോ സങ്കടമുണ്ടല്ലോ. എന്നിങ്ങനെയായി സംസാരമെന്നും അശ്വതി പറയുന്നു. തന്റെ സങ്കടം കേള്‍ക്കാനും മറ്റുമായി ദൈവം സ്വന്തമായി ഒരാളെ തന്നിട്ടുണ്ടെന്നും, തന്റെ പരിഭവങ്ങള്‍ കേട്ട് അദ്ദേഹത്തിന്റെ ചെവി ഇപ്പോഴും തകരാറായിട്ടില്ലെന്നും. അതുകൊണ്ടുതന്നെ മറ്റ് ആരും സങ്കടം കേള്‍ക്കാനായി വരേണ്ടെന്നുമാണ് അശ്വതി കുറിച്ചത്.

അശ്വതിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

എനിക്ക് കഴിഞ്ഞ ദിവസം വന്നൊരു ഇന്‍സ്റ്റാഗ്രാം മെസ്സേജ് ആണിത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എ.റ്റി.സി-യില്‍ വര്‍ക്ക് ചെയ്യുകയാണെന്നും ഡ്രെസ്സിന്റെ ഓണ്‍ലൈന്‍ ബിസിനെസ്സ് ഉണ്ടെന്നും പറഞ്ഞാണ് പരിചയപ്പെട്ടു വന്നത്.

ഓണ്‍ലൈന്‍ പ്രൊമോഷന് വേണ്ടി ആയിരിക്കും എന്ന് കരുതി ആണു ഞാന്‍ മറുപടി നല്‍കി തുടങ്ങിയതും. പിന്നെ ചിത്രം വരക്കുമെന്നും എന്റെ ചിത്രം വരച്ചോട്ടെ എന്നും ചോദിച്ചു, ഓഹ് ചിത്രം വരയ്ക്കാനുള്ള സമ്മതത്തിന് ആയിരിക്കുമെന്ന് പിന്നീട് കരുതി. പിന്നെ ആള് ജ്യോതിഷത്തിലേക്കു പരകായ പ്രവേശനം നടത്തി എന്തൊക്കെയോ പ്രവചനങ്ങള്‍ തുടങ്ങി.

സീ.യു പറഞ്ഞു ബ്ലോക്ക് ചെയ്തു. എന്തായാലും ഒന്നെനിക്ക് ബോധ്യമായി ഇതു എന്നെ അറിയുന്ന ആരോ ആണ്. അക്കൗണ്ട് ഞാന്‍ എത്തിക്കേണ്ടിടത്തു എത്തിക്കുന്നുമുണ്ട്. മെസ്സേജ് അയച്ച ആളോട് ഒന്നറിയിച്ചോട്ടെ എന്റെ വിഷമം കേള്‍ക്കാനും എന്റെ ദേഷ്യം അറിയിക്കാനും ദൈവം എനിക്കൊരു ആളെ തന്നിട്ടുണ്ട്, കഴിഞ്ഞ പതിനൊന്നു വര്‍ഷമായിട്ട് വിഷമോം പരിഭവോം കേട്ടു അങ്ങേര്‍ടെ ചെവിയൊന്നും അടിച്ചു പോയിട്ടില്ല. അതോണ്ട് ദൈവം അനുഗ്രഹിച്ചാല്‍ മുന്നോട്ടും അങ്ങേരുതന്നെ കേട്ടോളും.

shortlink

Related Articles

Post Your Comments


Back to top button