‘ബീസ്റ്റിനു’ ശേഷം വിജയ് നായകനായെത്തുന്നത് തെലുങ്ക് സംവിധായകന് വംശി പൈഡിപ്പള്ളിയുടെ ചിത്രത്തിൽ. നേരത്തെ മുതൽ സിനിമയെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. വിജയ്യുടെ കരിയറിലെ 66-ാം ചിത്രമാണ് ഇത്.
മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി.
#Thalapathy66… Sharing with you all an exciting update about my next film with The #Thalapathy @actorvijay Sir, Produced by #DilRaju garu & #Shirish garu under my home banner @SVC_official pic.twitter.com/R24UhFGNlW
— Vamshi Paidipally (@directorvamshi) September 26, 2021
നിലവിൽ നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ‘ബീസ്റ്റ്’ എന്ന ചിത്രത്തിലാണ് വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കോലമാവ് കോകില, ഡോക്ടര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നെല്‍സണ്‍ ഒരുക്കുന്ന ചിത്രമാണിത്. പൂജ ഹെഗ്ഡെ ചിത്രത്തിൽ നായിക.
Post Your Comments