മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 22 മുതല്‍ തിയറ്ററുകള്‍ തുറക്കാൻ തീരുമാനം. ആദ്യം തിയറ്ററുകളിൽ എത്തുന്നത് ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിനെ നായകനാക്കി രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത ‘സൂര്യവന്‍ശി’ എന്ന ചിത്രമായിരിക്കും.
തിയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിയറ്റര്‍ ഉടമകളും വിതരണക്കാരുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ ചര്‍ച്ചയില്‍ രോഹിത്ത് ഷെട്ടിയും പങ്കെടുത്തിരുന്നു. ഉദ്ധവിന് നന്ദി പറഞ്ഞുകൊണ്ടാണ് അക്ഷയ് കുമാറും രോഹിത്ത് ഷെട്ടിയും സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദീപാവലിക്ക് ചിത്രം തിയറ്ററുകളില്‍ എത്തും.
അജയ് ദേവ്ഗൺ, കത്രീന കൈഫ്, ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, ജാവേദ് ജെഫ്രി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.
Post Your Comments