അച്ഛന്റെ വിയോഗവേദനയിലാണ് നടി മിയ. ഇത്രയും നാള് പപ്പ നല്കിയ സ്നേഹമായിരിക്കും ഇനി ഞങ്ങളെ മുന്നോട്ട് നയിക്കുന്ന ശക്തിയെന്നും പപ്പയുടെ സ്നേഹവും ഓര്‍മ്മകളും എന്നും മനസ്സിലുണ്ടാകുമെന്നും മിയ സമൂഹമാധ്യമത്തിൽ കുറിച്ചു. പപ്പയ്ക്കും മമ്മിക്കുമൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് മിയയുടെ വാക്കുകള്‍.
“അതെ പപ്പ, ആര്‍ക്കും പപ്പയുടെ സ്നേഹവും ഓര്‍മ്മകളും ഞങ്ങളുടെ മനസ്സില്‍ നിന്ന് എടുത്തുമാറ്റാന്‍ കഴിയില്ല. ഞങ്ങള്‍ തകര്‍ന്നു, അത് നികത്താനാവാത്തതാണ്. ഇത്രയും നാള് പപ്പ ഞങ്ങള്‍ക്ക് നല്കിയ സ്നേഹമായിരിക്കും ഇനി ഞങ്ങളെ മുന്നോട്ട് നയിക്കുന്ന ശക്തി. മിസ് യൂ പപ്പ. പ്രാര്‍ത്ഥനകള്‍ക്ക് എല്ലാവര്ക്കും നന്ദി”,മിയയുടെ കുറിപ്പ്
https://www.facebook.com/miyaonline/posts/405693604254377
Post Your Comments