
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. നടൻ ദുൽഖർ സൽമാനൊപ്പമുള്ള ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്.
‘ഒറ്റ് ബോയ്സ് ഡിക്യൂ ബോയിയെ കണ്ടപ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകൻ ആർ. ബൽക്കി, അരവിന്ദ് സ്വാമി എന്നിവരെയും ചിത്രത്തിൽ കാണാം.
https://www.instagram.com/p/CUPdu6hFY46/?utm_source=ig_embed&utm_campaign=loading
ആർ. ബൽകി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ സെറ്റിൽ എത്തിയാണ് കുഞ്ചാക്കോ ബോബൻ ദുൽഖറിനെ കണ്ടത്. ദുൽഖറും അരവിന്ദ് സ്വാമിയും ഒപ്പമുള്ളപ്പോൾ വീട്ടിലായിരിക്കുന്ന അനുഭവമാണെന്നും കുഞ്ചാക്കോ ബോബൻ ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്.
ഫെലിനി സംവിധാനം ചെയ്യുന്ന ‘ഒറ്റ്’ ആണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ അഭിനയിക്കുന്ന ചിത്രം. അരവിന്ദ് സ്വാമിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഈശ റബ്ബയാണ് ചിത്രത്തിലെ നായിക.
Post Your Comments