GeneralLatest NewsMollywoodNEWSSocial MediaVideos

‘എന്റെ പാത്തൂന്റെ ഡാൻസ്’: മകളുടെ ഡാൻസ് വീഡിയോ പങ്കുവെച്ച് ജോജു ജോർജ്

പ്രേഷകരുടെ പ്രിയ നടനാണ് ജോജു ജോർജ്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾ സാറ എന്ന പാത്തുവിന്റെ ഒരു ഗംഭീര ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് ജോജു.

മകളുടെ സമീപം നിന്ന് ഡാൻസ് ഷൂട്ട് ചെയ്തതും ജോജു തന്നെയാണ്. ഡാൻസ് ആസ്വദിച്ചു കൊണ്ടാണ് ജോജു വീഡിയോ പകർത്തുന്നത്. ഇൻസ്റ്റഗ്രാം റീൽസിൽ ഇപ്പോൾ വൈറലായ ഒരു ഇംഗ്ലീഷ് ഗാനത്തിനാണ് പാത്തു ചുവടുവെക്കുന്നത്.

https://www.instagram.com/reel/CUFQnVgJRjL/?utm_source=ig_embed&utm_campaign=loading

സൗബിൻ ഷാഹിർ, നിമിഷ സജയൻ, രമേശ് പിഷാരടി, കൃഷ്ണപ്രഭ, പ്രാർത്ഥന ഇന്ദ്രജിത്, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങളെല്ലാം വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ‘താരപുത്രി റോക്സ്’ എന്നാണ് സംവിധായകൻ അജയ് വാസുദേവ് കമന്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.

shortlink

Related Articles

Post Your Comments


Back to top button