പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. വിവാഹ ശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സംവൃത പങ്കുവച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
തന്റെ കുട്ടികാലത്തിലെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഒപ്പനയിൽ മണവാട്ടിയായപ്പോൾ എടുത്ത ചിത്രമാണ് സംവൃത ആരാധകരുമായി പങ്കുവച്ചത്. ‘വർഷങ്ങൾക്ക് മുൻപ്, സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഒപ്പനയിൽ ഞാൻ മണവാട്ടി ആയപ്പോൾ’ എന്ന് കുറിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറി ആയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
Post Your Comments