സംവിധായികയായും അഭിനേത്രിയായും ശ്രദ്ധനേടിയ രേവതിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചു ഗോസിപ്പ് കോളങ്ങളിൽ ചർച്ചകൾ നിറഞ്ഞിരുന്നു. തന്റെ മകളെ കുറിച്ചുള്ള രേവതിയുടെ വെളിപ്പെടുത്തലാണ് താരത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പിന്നിൽ.
രണ്ട് വര്‍ഷം മുന്‍പാണ് തന്റെ മകള്‍ മഹിയെ കുറിച്ച് രേവതി വെളിപ്പെടുത്തുന്നത്. വിവാഹമോചന ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് രേവതിക്ക് കുഞ്ഞ് ജനിച്ചത്. അതുകൊണ്ടു തന്നെ കുഞ്ഞിന്റെ [പിതാവ് ആരെന്നു അറിയാനുള്ള ആകാംഷയിലാണ് സദാചാരവാദികള്‍. ഇത്തരം അന്വേഷണങ്ങൾക്ക് വളരെ കരുതലോടെ രേവതി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നത്.
read also:‘ഒറ്റ് ബോയ്സ് ഡിക്യൂ ബോയിയെ കണ്ടപ്പോൾ’: ചിത്രവുമായി കുഞ്ചാക്കോ ബോബൻ
‘ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നുമൊക്കെ സംസാരമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒരു കാര്യം പറയാം ഇവള്‍ എന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ, ഒരു കുട്ടി വേണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അത് നടപ്പിലാക്കാനുള്ള ധൈര്യം കുറേ കഴിഞ്ഞാണ് ലഭിച്ചത്’- രേവതി മുൻപ് പങ്കുവച്ചു.
Post Your Comments