CinemaGeneralKollywoodLatest NewsMovie GossipsNEWSTollywood

പൂജയും പ്രഭാസും തമ്മിൽ വഴക്ക്: നടിയ്‌ക്കെതിരെ കുപ്രചരണങ്ങൾ നടത്തുന്നത് പ്രമുഖ താരപുത്രിമാർ എന്ന് ആരാധകർ

പെട്ടെന്നുമുള്ള പൂജയുടെ വളർച്ചയിൽ അസൂയ മൂത്താണ് നടിയ്‌ക്കെതിരെ ഇത്തരത്തിൽ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നത് എന്ന് ആരാധകർ പറയുന്നു

തെന്നിന്ത്യന്‍ സിനിമയില്‍ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന നടിയാണ് പൂജ ഹെഗ്‌ഡെ. അല്ലു അര്‍ജുന്‍ ചിത്രം അല വൈകുന്ദപുരംലോയുടെ വിജയമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടിയ്‌ക്കെതിരെ നിരവധി കുപ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. രാധെ ശ്യാം സെറ്റില്‍ വച്ചുള്ള പൂജെ ഹെജ്‌ഡെയുടെ പെരുമാറ്റം പ്രഭാസിന് ഇഷ്ടപ്പെട്ടില്ല എന്നും, നടി ഒട്ടും പ്രൊഫഷണലല്ല എന്ന് പ്രഭാസ് പറഞ്ഞുവെന്നും തുടങ്ങിയ ആരോപണങ്ങളായിരുന്നു ഉയർന്നത്. തുടർന്ന് ഈ ആരോപണങ്ങൾ എല്ലാം തള്ളിക്കൊണ്ട് രാധെ ശ്യാം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

പൂജയെ കുറിച്ച് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും പ്രഭാസും പൂജയും പരസ്പരം നല്ല ബഹുമാനം സൂക്ഷിക്കുന്ന സുഹൃത്തുക്കളാണെന്ന് യു വി ക്രിയേഷന്‍സ് പത്ര കുറിപ്പിലൂടെ അറിയിച്ചു. മാത്രവുമല്ല, ഷൂട്ടിങ് സെറ്റില്‍ കൃത്യ സമയത്ത് എത്തുന്ന നടിയാണ് പൂജ എന്നും, പൂജയ്‌ക്കൊപ്പം ജോലി ചെയ്യുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്നും പത്രകുറിപ്പിലുണ്ടായിരുന്നു.

എന്നാൽ നടിയ്‌ക്കെതിരെ ഇത്തരത്തിൽ ഗോസിപ്പുകൾ ആരാണ് പടച്ചുവിടുന്നത് എന്നാണ് ആരാധകരുടെ സംശയം. പൂജയുടെ വളര്‍ച്ചയില്‍ അസൂയ ഉള്ള ചില ‘താര’ പുത്രിമാരുണ്ടെന്ന് പറയപ്പെടുന്നു. പെട്ടെന്നുമുള്ള പൂജയുടെ വളർച്ചയിൽ അസൂയ മൂത്താണ് നടിയ്‌ക്കെതിരെ ഇത്തരത്തിൽ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നത് എന്ന് ആരാധകർ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button